ശ്രീചിത്രാ ഹോമിലെ വിദ്യാര്‍ഥികള്‍ക്ക് പ്രോജക്ട് കെയര്‍ പദ്ധതിയുമായി ക്വസ്റ്റ് ഗ്ലോബല്‍
1513346
Wednesday, February 12, 2025 6:01 AM IST
തിരുവനന്തപുരം: ശ്രീചിത്രാ ഹോമിലെ അഞ്ചു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം, മാനസിക പിന്തുണ, ജീവിത നൈപുണ്യ പരിശീലനം എന്നിവ വര്‍ധിപ്പിക്കുന്നതിനായുള്ള സന്നദ്ധ സേവന സംരംഭമായ പ്രോജക്ട് കെയര്‍ പദ്ധതിയുമായി ക്വസ്റ്റ് ഗ്ലോബല്‍.കനല് ഇന്നോവേഷന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്, തിരുവന്തപുരം ജില്ലാ ഭരണകൂടം എന്നിവയുമായി സഹകരിച്ചാണ് ക്വസ്റ്റ് ഗ്ലോബല്‍ പദ്ധതി നടപ്പാക്കുന്നത്. പഴവങ്ങാടി ശ്രീ ചിത ഹോമില്‍ പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
അസിസ്റ്റന്റ് കളക്ടര്‍ സാക്ഷി മോഹന്‍, കനല് ഇന്നൊവേഷന്‍സ് സ്ഥാപകനും ഡയറക്ടറുമായ അഡ്വ. ആന്‍സണ്‍, പി. ഡി. അലക്സാണ്ടര്‍, ക്വസ്റ്റ് ഗ്ലോബല്‍ തിരുവനന്തപുരം സെന്റര്‍ ഹെഡ് സഞ്ജു ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.