നെ​ടു​മ​ങ്ങാ​ട്: ഭ​ക്ഷ്യ മ​ന്ത്രി​യു​ടെ പി​ടി​പ്പു​കേ​ടി​നെ​തി​രെ​യും റേ​ഷ​ൻ ക​ട​ക​ളി​ൽ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണം എ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​നു മു​ന്നി​ൽ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ പ​രി​പാ​ടി കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ജി. ​സു​ബോ​ധ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി. ​അ​ർ​ജു​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ തേ​ക്ക​ട അ​നി​ൽ​കു​മാ​ർ, ക​ല്ല​യം സു​കു , എ​ൻ. ബാ​ജി , വ​ട്ട​പ്പാ​റ ച​ന്ദ്ര​ൻ, സെ​യ്ത​ലി കാ​യ്പ്പാ​ടി , എ​ൻ. ഫാ​ത്തി​മ, മ​ഹേ​ഷ് ച​ന്ദ്ര​ൻ , മ​ന്നൂ​ർ​ക്കോ​ണം രാ​ജേ​ന്ദ്ര​ൻ, കാ​യ്പ്പാ​ടി ആ​മീ​നു​ദ്ദീ​ൻ , ക​ര​കു​ളം അ​ജി, വ​ള്ള​ക്ക​ട​വ് സു​ധീ​ർ തു​ട​ങ്ങി​യ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി .