നാടൻ ബോംബ് കൈവശം വച്ച കേസ്: പ്രതിയെ വെറുതെ വിട്ടു
1513093
Tuesday, February 11, 2025 5:59 AM IST
തിരുവനന്തപുരം: നാടൻ ബോംബ് കൈവശം വച്ചു എന്നാരോപിച്ച് കന്റോണ്മെന്റ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി വെറുതെ വിട്ടു. തന്പാനൂർ രാജാജിനഗർ സ്വദേശി പ്രബിത്തിനെയാണ് കോടതി വെറുതെ വിട്ടത്. രണ്ടാം സബ് കോടതി ജഡ്ജി അനു.ടി. തോമസാണ് കേസ് പരിഗണിച്ചത്.
രാജാജി നഗർ കോളനിയിലെ പ്രൈമറി ഹെൽത്ത് സെന്ററിനു സമീപത്ത് നിന്ന് നാടൻ ബോംബ് കണ്ടെടുത്തെന്നാരോപിച്ചാണ് കന്റോണ്മെന്റ് പോലീസ് പ്രബിത്തിനെ പിടികൂടിയത്. 2015 ആഗസ്റ്റ് മൂന്നിന് വൈകിട്ട് 05.30 നായിരുന്നു സംഭവം. പൊതു ഇടത്ത് നിന്ന് കണ്ടെടുത്ത നാടൻ ബോംബിന്റെ ഉത്തരവാദിത്വം പ്രതിയിൽ ആരോപിക്കാനാകില്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.