കണ്ണമ്മൂല-മുളവന റോഡില്‍ ഫുട്പാത്തിൽ ഇലക്ട്രിക് പോസ്റ്റുകള്‍
1513380
Wednesday, February 12, 2025 6:16 AM IST
കണ്ണമ്മൂല: മുളവന റോഡില്‍ ഫുട്പാത്ത് യാത്ര തടസ്സപ്പെടുത്തിക്കൊണ്ട് കെഎസ്ഇബിയുടെ ഇലക്ട്രിക് പോസ്റ്റുകള്‍.
വീതി കുറഞ്ഞ റോഡില്‍ ഫുട്പാത്തിലൂടെ കഷ്ടപ്പെട്ട് സഞ്ചരിക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഉപയോഗശൂന്യമായതും പൊട്ടിപ്പോയതുമായ ഇലക്ട്രിക് പോസ്റ്റുകളാണ് ഇവിടെ കൊണ്ട് ഇട്ടിരിക്കുന്നത്. ഫുട്പാത്തിലൂടെ കഷ്ടിച്ച് മാത്രം നടക്കാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.