ജിയോ ട്യൂബ് നിക്ഷേപിക്കാൻ ബാർജ് ജൽകമൽ എത്തി
1513099
Tuesday, February 11, 2025 6:08 AM IST
വിഴിഞ്ഞം: കടൽസുരക്ഷക്ക് പൂന്തുറയിൽ ജിയോ ട്യൂബ് നിക്ഷേപിക്കുന്നതിനുള്ള ബാർജ് വിഴിഞ്ഞം തുറമുഖത്തടുത്തു. മഹാരാഷ്ട്രയിൽ നിന്ന് ഇന്നലെ ഉച്ചയോടെ എത്തിയ എംവി ജൽ കമൽ തുറമുഖ വകുപ്പ് അധികൃതരുടെ നടപടികൾക്ക് ശേഷം പഴയ വാർഫിൽ നങ്കൂരമിട്ടു.
തമിഴ്നാട് ഛാർഖണ്ഡ്,ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് ജീവനക്കാരുമായാണ് ബാർജിന്റെ വരവ്. ഇന്ന് വൈകുന്നേരത്തോടെ വലിയ തുറയിലേക്ക് തിരിക്കും. കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപ്പറേഷന്റെ മേൽനോട്ടത്തിലാണ് മൂന്നാം ഘട്ട ജിയോ ട്യൂബ് നിക്ഷേപിക്കൽ നടക്കുന്നത്.
ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും ഉദ്ദേശിച്ച ഫലം കണ്ടെന്നാണ് അധികൃതർ പറയുന്നത്. വരുന്ന മൺസൂൺ കാലത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നറിയുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ വേവ് ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് കമ്പനിയാണ് ബാർജ് ജൽകമലിനെ ഇവിടെ എത്തിച്ചത്.