വയോധികയുടെ സ്വർണമാല കവർന്ന പ്രതി പിടിയിൽ
1513375
Wednesday, February 12, 2025 6:11 AM IST
നെടുമങ്ങാട്: ഐത്തി വാറുകാട് നെല്ലിവിള സ്വദേശിയായ ശാരദയുടെ കഴുത്തിൽ കിടന്ന രണ്ടര പവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. വിതുര മീനാങ്കൽ കട്ടപ്പാറ രേവതി ഭവനിൽ നിഖിൽ (27) നെയാണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. നിഖിൽ കുടിക്കാനായി വെള്ളം ചോദിച്ച് വീട്ടിലെത്തുകയും കഞ്ഞിവെള്ളം നൽകിയ ശേഷം അടുക്കള ജോലികൾ ചെയ്യാനായി തിരിഞ്ഞു നിന്ന സമയം ശാരദയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. അടുക്കളയിൽ ഇരുന്ന മൊബൈൽ ഫോണും മോഷ്ടിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.