വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ചനിലയില്‍
1513145
Wednesday, February 12, 2025 12:15 AM IST
ചിറയിന്‍കീഴ്: വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിറയിന്‍കീഴ് ആനത്തലവട്ടം കല്ലുകുഴി വയലില്‍ വീട്ടില്‍ സന്തോഷിന്റെയും ഐശ്വര്യയുടേയും മകള്‍ അനശ്വര (15)യാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ വീട്ടിലെ കിടപ്പുമുറയില്‍ മരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടത്.
കൂന്തള്ളൂര്‍ പ്രേം നസീര്‍ മെമ്മോറിയല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സഹോദരി: അക്ഷര. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറയില്‍. ചിറയിന്‍കീഴ് പോലീസ് കേസെടുത്തു.