ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തി നശിച്ചു
1513101
Tuesday, February 11, 2025 6:08 AM IST
വെള്ളറട: ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് വീട് പൂര്‍ണമായും കത്തിക്കരിഞ്ഞു. വെള്ളറട മണത്തോട്ടം ആനന്ദഭവനില്‍ ധര്‍മ്മരാജന്റെ വീടാണ് അഗ്നിയായത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചരയ്ക്ക് ആയിരുന്നു സംഭവം. തീ ആളിപ്പടരുന്നത് കണ്ട് വീട്ടില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പാറശാലയില്‍ നിന്ന് എത്തിയ അഗ്നിശമനസേന തി നിയന്ത്രിച്ചു.
ഫ്രിഡ്ജ് പൂര്‍ണമായും കത്തിക്കഴിഞ്ഞു സമീപത്ത് ഉണ്ടായിരുന്ന മിക്സി ഇലക്ട്രോണിക് സാധനങ്ങള്‍ എല്ലാം അഗ്നിക്ക് ഇരയായി. വീടിന്റെ ഒരു ഭാഗത്ത് സൂക്ഷിച്ചിരുന്ന തടി ശേഖരം പൂര്‍ണമായും കത്തി നശിച്ചു.
നാലു ലക്ഷം രൂപയില്‍ അധികം നഷ്ടം സംഭവിച്ചിട്ടുണ്ട്. വീടിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന ആസ്ബറ്റോസ് ഷീറ്റുകള്‍ പൂര്‍ണമായി പൊട്ടി പ്പൊളിഞ്ഞ് കത്തിയമര്‍ന്നു.