കവടിയാറിലെ രണ്ടാമത്തെ സിഗ്നല്‍ ലൈറ്റും കണ്ണടച്ചു
1513100
Tuesday, February 11, 2025 6:08 AM IST
പേരൂര്‍ക്കട: തുരുമ്പെടുത്ത് ദ്രവിച്ചതോടെ കവടിയാര്‍ ജംഗ്ഷനിലെ രണ്ടാമത്തെ സിഗ്നല്‍ ലൈറ്റും കണ്ണടച്ചു. ഇന്റര്‍ലോക്ക് ഫുട്പാത്തില്‍ സ്ഥാപിച്ചിരുന്ന സിഗ്നല്ലൈറ്റാണ് ചരിഞ്ഞുവീണ് ലൈറ്റുകള്‍ പൊട്ടിയ നിലയിലായത്.
കുറവന്‍കോണം ഭാഗത്തുനിന്ന് കവടിയാര്‍ സ്ക്വയര്‍ വഴി വെള്ളയമ്പലത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് വഴികാട്ടിയായിരുന്നതാണ് ലൈറ്റ്. നിലവില്‍ വെള്ളയമ്പലത്തുനിന്ന് വന്ന് കവടിയാര്‍ സ്ക്വയര്‍ പിന്നിട്ട് അമ്പലമുക്കിലേക്ക് പോകുന്ന വാഹനങ്ങളെ നിയന്ത്രിച്ചിരുന്ന സിഗ്നല്‍ലൈറ്റ് ഇപ്പോഴും പണിമുടക്കിലാണ്.
അതിനിടെയാണ് ദ്രവിച്ചുതുടങ്ങിയ സിഗ്നല്‍ലൈറ്റ് മറിഞ്ഞുവീണത്. ട്രാഫിക് സിഗ്നല്പോയിന്റ് അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള നടപടികള്‍ അധികാരികള്‍ ഇതുവരെയും സ്വീകരിച്ചിട്ടില്ല.