ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു
1513110
Tuesday, February 11, 2025 6:12 AM IST
പാലോട് : മാറിനിൽക്കരുത് നമ്മളാണ് സമൂഹം എന്ന അപ്തവാക്യം ഉയർത്തി കാട്ടി പാലോട് മേളയിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. പാലോട് മേളയും സപര്യാ അക്കാദമി പാലോടും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ തിരുവനന്തപുരം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.സുനു ഉത്ഘാടനം ചെയ്തു.
അരുൺ സപര്യ അദ്ധ്യക്ഷതവഹിച്ച സെമിനാറിൽ വിമുക്തി അസി. എക്സിക്യൂറ്റീവ് കമ്മീഷണർ ഹരികുമാർ, വിതുര ഗവ. വി &എച്എസ് എസിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കെ.അൻവർ എന്നിവർ ക്ലാസുകൾ നയിച്ചു. ബീന അജ്മൽ,എം ഷഹനാസ്, നസീറ നസിമുദ്ധീൻ, കൊച്ചുകരിക്കകം നൗഷാദ്,ടി എസ്. ബിജു, ഐമാൻ, റിജു ശ്രീധർ എന്നിവർ പ്രസംഗിച്ചു.