ബജറ്റിൽ നെടുമങ്ങാടിനു പദ്ധതികളില്ലാത്തത് സ്ഥലം എംഎൽഎയുടെ പിടിപ്പുകേടാണെന്ന്
1513379
Wednesday, February 12, 2025 6:11 AM IST
നെടുമങ്ങാട്: സംസ്ഥാന ബഡ്ജറ്റിൽ നെടുമങ്ങാട് നഗരസഭയ്ക്ക് ഒരു രൂപയുടെ പദ്ധതി പോലും പ്രഖ്യാപിക്കാത്തത് സ്ഥലം എംഎൽഎയും മന്ത്രിയുമായ ജി. ആർ. അനിലിന്റെ കഴിവുകേടിന്റെ ഉദാഹരണമാണന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുനിസിപ്പൽ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
ഒട്ടേറെ വികസന പ്രവർത്തനങ്ങൾ കടന്നു വരേണ്ട നെടുമങ്ങാട് നഗരസഭയെ പിന്നോട്ട് അടിക്കുന്ന നിലപാടാണ് സംസ്ഥാന ബജറ്റിൽ ഉണ്ടായിട്ടുള്ളത് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഫണ്ട് അനുവദിക്കുമ്പോൾ പോലും പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ അനുവദിക്കാത്തതിന് പിന്നിൽ മന്ത്രിക്ക് രാഷ്ട്രീയ അന്ധത ബാധിച്ചതുകൊണ്ടാണെന്നും മുനിസിപ്പൽ മണ്ഡലംകമ്മിറ്റി അറിയിച്ചു
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.അർജുനൻ ഡിസിസി ജനറൽ സെക്രട്ടറി എൻ. ബാജി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ മഹേഷ് ചന്ദ്രൻ ചിറമുക്ക്, റാഫി കരിപ്പൂർ രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.