ഇൻഫന്റ് ജീസസ് സെൻട്രൽ സ്കൂളിന് ഗ്രീൻ ഇൻസ്റ്റിറ്റ്യൂഷൻ എ പ്ലസ്
1513374
Wednesday, February 12, 2025 6:11 AM IST
പോങ്ങുമൂട് : പോങ്ങുംമൂട് ഇൻഫന്റ് ജീസസ് സെൻട്രൽ സ്കൂളിന് മാലിന്യ മുക്ത നവ കേരളത്തിന്റെ ഗ്രീൻ ഇൻസ്റ്റിറ്റ്യൂഷൻ എ പ്ലസ് സർട്ടിഫിക്കറ്റ് . ജനകീയ കാമ്പയിനിന്റെ ഭാഗമായി പരിസ്ഥിതി പരിപാലനത്തിന്റെ സംസ്ക്കാരം പുതുതലമുറക്ക് പകരുന്ന വിധം നടപ്പിലാക്കിയതിനാണ് അംഗീകാരം.
ഹരിത കേരളം മിഷൻ സംഘടിപ്പിച്ച പരിപാടിയിൽ ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി.അശോക് , പ്രിൻസിപ്പൽ റവ. സിസ്റ്റർ.ഡോ. റാണിറ്റ് തെക്കേമുറിക്കു സർട്ടിഫിക്കറ്റ് കൈമാറി.നവ കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ എൻ.റസീന , ജെ.എ.ഷംല , ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിജു കുമാർ, ഷൈനി, വിപിൻ ലസ് എന്നിവർ പങ്കെടുത്തു.