പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചു; ഫയര്‍ഫോഴ്സെത്തി കെടുത്തി
1513350
Wednesday, February 12, 2025 6:01 AM IST
വലിയതുറ: ആനയറ കിംസ് ആശുപത്രിക്ക് സമീപം ജി ടെക് എന്ന സ്ഥാപനത്തിന് മുന്നിലായി പ്ലാസ്റ്റിക്ക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത് ഒച്ചപ്പാടിനിടയായി. ഇന്നലെ വൈകുന്നേരം 4.30 ഓടുകൂടിയാണ് ഓണ്‍ലെയ്ന്‍ സ്ഥാപനത്തിലെ പാക്കിംഗ് വരുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളും പ്ലാസ്റ്റിക്ക് മാലിന്യവും കൂട്ടിയിട്ട് കത്തിച്ചത്. അന്തരീക്ഷം വിഷ പുക കൊണ്ട് മൂടിയതോടെ ജി ടെക് സ്ഥാപനത്തിലെ ജീവനക്കാര്‍ ചാക്ക ഫയര്‍ സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് രണ്ട് വാഹനങ്ങളിലായി ഫയര്‍ ഫോഴ്സ് അധികൃതരെത്തി ഏറെ നേരത്തെ പരിശ്രമത്തെ തുടര്‍ന്ന് തീ പൂര്‍ണമായി കെടുത്തുകയായിരുന്നു. സ്ഥലത്ത് മിക്ക ദിവസങ്ങളിലും സ്വകാര്യ സ്ഥാപനത്തിലെ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നതായും വിവരം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചിട്ടും യാതൊരുവിധ നടപടിയും കൈകൊള്ളുന്നില്ലെന്നും ആക്ഷേപമുണ്ട്.