അഞ്ചു വയസുകാരനെ ആക്രമിച്ചത് പേപ്പട്ടിയെന്ന്
1513095
Tuesday, February 11, 2025 5:59 AM IST
കാട്ടാക്കട: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുടുംബത്തിലെ അഞ്ചു വയസുകാരനെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷ ഉള്ളതായി സ്ഥിരീകരണം. മെഡിക്കൽ കോളജിൽ ചികിത്സയിലാണ് നായയുടെ കടിയേറ്റ കുട്ടി.
മണിയറവിള ആശുപത്രിക്ക് മുന്നിൽ ഞായറാഴ്ച രാവിലെ 10 നാണ് കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഓട്ടോയിൽ എത്തി ആശുപത്രിക്ക് സമീപം ഇറങ്ങി നടക്കുന്നതിനിടെയായിരുന്നു തെരുവ് നായ ഓടിയെത്തി കുട്ടിയെ കടിച്ചത്.