കാൻസർ ദിനാചാരണം സംഘടിപ്പിച്ചു
1513381
Wednesday, February 12, 2025 6:16 AM IST
തിരുവനന്തപുരം: 18 സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ ആയ കോൺകർ കാൻസർ കൺസോർഷ്യത്തിന്റെ ആഭിമുഖ്യത്തിൽ ലോക കാൻസർ ദിനാചാരണം നടത്തി. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.എസ്. സോമനാഥ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
ലിഡാ ജേക്കബ് ഐഎഎസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.എ.കെ. അനിൽകുമാർ, ഡോ. പോൾ അഗസ്റ്റിൻ, ഡോ.റെജി ജോസ് എന്നിവർ പ്രസംഗിച്ചു. വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ പാലിയം ഇന്ത്യ ചെയർമാൻ പത്മശ്രീ ഡോ.എം.ആർ. രാജഗോപാൽ, ഡോ. കുസുമ കുമാരി, ഡോ.മഞ്ജു രഞ്ജിത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. കൺസോർ ഷ്യത്തിന്റെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു.