കേരളാകോണ്‍ഗ്രസ് ജോസഫ് നേതൃ സംഗമം
1513104
Tuesday, February 11, 2025 6:08 AM IST
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ നേതൃയോഗം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കല്ലട ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എ.കെ. വേലപ്പൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനതാദൾ യുണൈറ്റഡ് (ജെഡിയു) പാർട്ടിയിൽ നിന്നും കേരള കോണ്‍ഗ്രസ്-ജേക്കബ് പാർട്ടിയിലേക്ക് വന്ന ജില്ലാ നേതാക്കളായ നന്ദൻ, അരുണ്‍, അനീഷ് അനിൽകുമാർ എന്നിവരെ സംസ്ഥാന ജനറൽ സെക്രട്ടറി കരുമം സുന്ദരേശൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.
യോഗത്തിൽ സംസ്ഥാന ജില്ലാ നേതാക്കളായ പേട്ട എസ്.ജയകുമാർ, ആറ്റിങ്ങൽ വിജയമോഹനൻ പിള്ള, വിളവൂർക്കൽ രാജേന്ദ്രൻ, അറയ്ക്കൽ ബേബിച്ചൻ, എസ് മഹേശ്വരൻ, സുശീൽ കുമാർ, ഇരപ്പിൽ മാഹീൻ, എൻ. ആർ.സി നായർ, അയൂബ്ഖാൻ, പത്മകുമാർ, പാച്ചല്ലൂർ രഞ്ജിത്. ജെയിംസ്, എം.എസ്.പിള്ള, താര, ശ്രീജ, ഗായത്രി തുടങ്ങിയവർ പ്രസംഗിച്ചു.
കേരള ജനതയുടെ പ്രതീക്ഷയ്ക്ക് വിപരീതമായി അവതരിപ്പിച്ച സംസ്ഥാന ബജറ്റ് നീതിപൂർവമായി ഭേദഗതി ചെയ്യാൻ സർക്കാർ തയാറാകണമെന്ന് നേതൃത്വയോഗം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.