നിപ: പുതിയ കേസുകളില്ല
Saturday, September 23, 2023 2:32 AM IST
കോഴിക്കോട്: കോഴിക്കോട്ടെ നിപ ഭീതിക്ക് വിരാമമിട്ട് പരിശോധനാഫലങ്ങൾ. ഇന്നലെ പുതിയ നിപ കേസുകളില്ല. ഇന്നലെ ലഭിച്ച ഏഴു സാന്പിളുകളുടെ ഫലം നെഗറ്റീവുമാണ്. ഇതുവരെ 365 സാന്പിളുകളാണു പരിശോധനയ്ക്കായി അയച്ചത്.
ഐസൊലേഷൻ പൂർത്തിയാക്കിയ 66 പേരെ ഇന്നലെ സന്പർക്കപ്പട്ടികയിൽനിന്ന് ഒഴിവാക്കി. ഇതോടെ സന്പർക്കപട്ടികയിൽനിന്ന് ഒഴിവായവരുടെ മൊത്തം എണ്ണം 373 ആയി.