മദ്യനിരോധനസമിതി പ്രതിഷേധിച്ചു
1497468
Wednesday, January 22, 2025 7:30 AM IST
തൃശൂർ: കുടിവെള്ളത്തിനു വലയുന്ന പാലക്കാട്ടെ ജനതയുടെ വായിലേക്കു മദ്യമൊഴിക്കുന്ന നടപടിയാണു എലപ്പുള്ളിയിലെ മദ്യോത്പാദനശാലയ്ക്ക് അനുമതി നൽകിയതിലൂടെ സർക്കാർ ചെയ്തതെന്നു മദ്യനിരോധനസമിതി സംസ്ഥാന സെക്രട്ടറി പി.എം. ഹബീബുള്ള. പാലക്കാട് മദ്യനിർമാണശാലയ്ക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് മദ്യനിരോധനസമിതി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ആന്റണി പന്തല്ലൂക്കാരൻ, സജീവൻ നടത്തറ, ജോണ്‍കുട്ടി ചുങ്കത്ത്, എ. മോഹൻദാസ്, ജോസ് കൊച്ചേക്കാടൻ, ജോണി ചക്കാലമുറ്റം, പത്മിനി ശശിധരൻ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിനു മാർട്ടിൻ പെരേക്കാടൻ, ജോണി ചിറ്റിലപ്പിള്ളി, കെ.ബി. സുധാകരൻ, ബി.ജെ. ബെന്നി, പോളി കുറ്റിക്കാടൻ, സി.ഡി. ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.