ചളിങ്ങാട് യുവാക്കളെ മർദിച്ച നാലുപേർ അറസ്റ്റിൽ
1497448
Wednesday, January 22, 2025 7:29 AM IST
കയ്പമംഗലം: ചളിങ്ങാട് പള്ളിനടയിൽ തിരുനാളിനിടെ യുവാക്കളെ മർദിച്ച കേസിൽ നാല് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം സ്വദേശികളായ പഴൂപറമ്പിൽ അർജുൻ (27), കല്ലെയിൽ സൗരവ്, ചെന്ത്രാപ്പിന്നി സ്വദേശികളായ കൊട്ടുക്കൽ ആദിത്ത് കൃഷ്ണ (21), മുക്കാപ്പിള്ളി വിഷ്ണു (22) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ കയ്പമംഗലം പോലീസും ജില്ല ഡാൻസാഫ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ചളിങ്ങാട് സ്വദേശികളായ സമർ, ഫൈസൽ എന്നിവരെ ഇവർ സംഘം ചേർന്ന് മർദിച്ചത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ്ഐമാരായ കെ.എസ്. സൂരജ്, ജെയ്സൺ, സിപിഒമാരായ ടി.എസ്.സൂരജ്, എം.പ്രവീൺ, അനന്തമോൻ, ഡാൻസാഫ് ടീമംഗങ്ങളായ പ്രദീപ്, ലിജു ഇയ്യാനി ബിജു, നിഷാന്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.