സ്കൂൾ വാർഷികാഘോഷങ്ങൾ
1497026
Tuesday, January 21, 2025 1:51 AM IST
തൃശൂർ ഹോളി ഫാമിലി കോണ്‍വന്റ് ഗേൾസ് എച്ച്എസ്എസ്
തൃശൂർ: ഹോളി ഫാമിലി കോണ്‍വന്റ് ഗേൾസ് ഹയർ സെക്കൻ ഡറി സ്കൂളിന്റെ 86 ാമത് വാർഷി കാഘോഷം ജില്ലാകളക്ടർ അർജുൻപാണ്ഡ്യൻ ഉദ്ഘാടനം ചെ യ്തു.
നവജ്യോതി പ്രൊവിൻസ് വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ ഡോ. ഷെറിൻ മരിയ അധ്യക്ഷത വഹിച്ചു. റവ.ഡോ. ജോയ്സ് ഇലവത്തിങ്കൽ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. സേക്രഡ് ഹാർട്ട് ചർച്ച് വികാരി ഫാ. ജോയ് അടന്പുകുളം അനുഗ്രഹപ്രഭാഷണം നടത്തി.
വിവിധ രംഗങ്ങളിൽ വിജയികളായവർക്ക് തൃശൂർ ഡിഡിഇ എ.കെ. അജിതകുമാരി സമ്മാനദാനം നിർവഹിച്ചു. പ്രധാനാധ്യാ പിക സിസ്റ്റർ ഗ്ലോറി സ്വാഗതമാശംസിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ പാവന റോ സ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
വടക്കാഞ്ചേരി സെന്റ്
പയസ് യുപി സ്കൂൾ
വടക്കാഞ്ചേരി: സെന്റ് പയസ് യുപി സ്കൂൾ പൂർവ - അധ്യാപക - വിദ്യാർഥി മഹാസംഗമം ഒറ്റ മാന്തോപ്പ് സംഘടിപ്പിച്ചു. സെന്റ്് പയസ് യുപി സ്കൂൾ അങ്കണത്തിൽ നടന്ന മഹാസംഗമം പൂർവവിദ്യാർഥിയും കുന്നംകുളം എംഎൽഎയുമായ എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഒഎസ് എ പ്രസിഡന്റ്് ശശികുമാർ കൊടയ്ക്കാടത്ത് അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക സിസ്റ്റർ റോസ് ആന്‍ പൂർവവിദ്യാർഥി യായ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉപഹാരം സമർപ്പിച്ചു. പൂർവവിദ്യാർഥിയും വീ സ്റ്റാർ സിഇഒയുമായ ഷീല കൊച്ചൗസേപ്പ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ബക്കർമച്ചാട്, ജിജി സാംസൺ, മദർ സുപ്പീരിയർ സിസ്റ്റർ അർപ്പിത, വി.വി. ഫ്രാൻസിസ്, ജോബി പാറയ്ക്കൽ, അഡ്വ. ടി. എസ്. മായാദാസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും സ് നേഹവിരുന്നും ഉണ്ടായി.
എച്ച്സിസിജി യുപി സ്കൂൾ ചിറളയം
ശതാബ്ദി സമാപനം
ചിറളയം: മൂന്നു ദിവസമായി നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങൾക്ക് കൃതജ്ഞതാ ബലിയോ ടെ സമാപനം കുറിച്ചു. ഫാ. ജോ ജു ചിരിയങ്കണ്ടത്ത്, ഫാ. രഞ്ജിത്ത് അത്താണിക്കൽ, ഫാ. തോമസ് ചൂണ്ടൽ, ഫാ. ഷിജോ മാപ്രാണത്തുകാരൻ, ഫാ. ഷോണ്‍സണ്‍ ആക്കാമറ്റത്തിൽ, ഫാ. ജിന്റോ പെരേപ്പാടൻ, ഫാ. ജയ്സണ്‍ എന്നിവർ ദിവ്യബലിക്കു നേതൃത്വം നൽകി.
സ്കൂൾ പ്രധാനാധ്യാപിക സി സ്റ്റർ അൻസ ജോസ് സിഎംസി, ലോക്കൽ മാനേജർ സിസ്റ്റർ ആൻ ജോസ് സിഎംസി, സെന്റിനറി കമ്മിറ്റി ചെയർമാൻ സി.കെ. സദാനന്ദൻ, പിടിഎ പ്രസിഡന്റ് ജാസിൻ പി. ജോബ്, പിടിഎ, എംപിടിഎ, സെന്റിനറി കമ്മിറ്റി, ഒഎസ്എ അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.