സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു
1496926
Monday, January 20, 2025 11:31 PM IST
എരുമപ്പെട്ടി: എരുമപ്പെട്ടിയിൽ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വിറക് വെട്ട് തൊഴിലാളിയായ എരുമപ്പെട്ടി വട്ടക്കുഴി വീട്ടിൽ ജോണി (70) ആണ് മരിച്ചത്. എരുമപ്പെട്ടി പെട്രോൾ പമ്പിനു മുന്നിൽ ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് അപകടം.
അപകടത്തിൽ പരിക്കേറ്റ ജോണിയെ സ്കൂട്ടർ യാത്രക്കാരൻ എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആദ്യം പ്രവേശിപ്പിച്ചെങ്കിലും പ്രഥമ ശുശ്രൂഷയ്ക്കു ശേഷം തൃശൂർ മെഡിക്കൽ കോളജിലേക്ക് അയച്ചു.
എന്നാൽ സ്കൂട്ടർ യാത്രക്കാരൻ ഇയാളെ കടങ്ങോട് റോഡ് ജംഗ്ഷനിൽ ഉപേക്ഷിച്ചുപോയി. തുടർന്ന് ശ്വാസതടസം നേരിട്ട ജോണിയെ ഡോക്ടറുടെ നിർദേശപ്രകാരം നാട്ടുകാർ 108 ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ചികിത്സയിലിരിക്കെ ഉച്ചതിരിഞ്ഞ് മൂന്നോടെ മരിക്കുകയായിരുന്നു. കണിമംഗലം സ്വദേശിയായ ജോണി 20 വർഷമായി എരുമപ്പെട്ടിയിലാണ് താമസം. ഭാര്യ: ത്രേസ്യ. മകൻ: ബാബു.