മുനിപ്പാറ സെന്റ് ജൂഡ് പള്ളി സിൽവർ ജൂബിലി ആഘോഷം
1497452
Wednesday, January 22, 2025 7:29 AM IST
മുനിപ്പാറ: സെന്റ് ജൂഡ് ദേവാലയത്തിന്റെ സിൽവർജൂബിലി ആഘോഷ സമാപനസമ്മേളനം സനീഷ്കുമാർ ജോസഫ് എം എൽഎ ഉദ്ഘാടനം ചെയ്തു. ബിഷപ് മാർ പോളി കണ്ണുക്കാടൻ അധ്യക്ഷത വഹിച്ചു.
സ്വാമി ഉദിത് ചൈതന്യ, രൂപത വികാരി ജനറാൾ മോൺ. വിത്സൻ ഈരത്തറ, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ, പഞ്ചായത്ത് അംഗം ഡാർളി പോൾസൺ, ഫാ. ജോൺ പോൾ ഈയന്നം, സിസ്റ്റർ നവീൻ പോൾ, ഫാ. ഡിന്റൊ തെക്കിനിയത്ത്, വികാരി ഫാ. ടിജൊ ആലപ്പാട്ട്, ജനറൽ കൺവീനർ സണ്ണി കൂടുതൊട്ടിയിൽ, കൈക്കാരന്മാരായ ജോയി ചങ്കൻ, ആന്റണി വട്ടോലി എന്നിവർ പ്രസംഗിച്ചു.
നേരത്തെ ആഘോഷമായ ജൂബിലി ദിവ്യബലിക്ക് ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യ കാർമികത്വം വഹിച്ചു. ജൂബിലി വർഷത്തിൽ വിവിധ കർമപദ്ധതികളും ഭവന നിർമാണപദ്ധതികളും നടപ്പിലാക്കിയതായി വികാരി ഫാ. ടിജൊ ആലപ്പാട്ട് അറിയിച്ചു.