ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓവറോള്‍ ചാമ്പ്യന്മാര്
1497465
Wednesday, January 22, 2025 7:30 AM IST
ഇരിങ്ങാലക്കുട: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് കൊടകര നടത്തിയ നാഷണല്‍ ലെവല്‍ ഇന്റര്‍ കോളജ് ഫെസ്റ്റില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓവറോള്‍ ചാമ്പ്യന്മാരായി.
ഫെസ്റ്റിനോടനുബന്ധിച്ചുനടന്ന വിവിധ മത്സരങ്ങളില്‍ ബിബിഎ, ബികോം, ഇക്കണോമിക്സ് എന്നീ വിഭാഗങ്ങളില്‍നിന്നുള്ള 25 കുട്ടികള്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. വിവിധ മത്സരയിനങ്ങളായ മാര്‍ക്കറ്റിംഗ് ഗെയിം, ഫിനാന്‍സ് ഗെയിം, ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍, ഇ ഫുട്ബോള്‍ എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും കോര്‍പറേറ്റ് റോഡീസ്, ബെസ്റ്റ് മാനേജ്മെന്റ് ടീം എന്നീ ഇനങ്ങളില്‍ രണ്ടാംസ്ഥാനവും ക്രൈസ്റ്റ് കോളജ് കരസ്ഥമാക്കി. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് വിജയികളെ അനുമോദിച്ചു.