ദേവാലയങ്ങളിൽ തിരുനാൾ: മാള സെന്റ്് സ്റ്റനിസ്ലാവോസ് ഫൊറോന
1497450
Wednesday, January 22, 2025 7:29 AM IST
മാള: സെന്റ്് സ്റ്റനിസ്ലാവോസ് ഫൊ റോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ വിവാഹ തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അന്പുതിരുനാളും തുടങ്ങി. ഇന്നു വൈകീട്ട് ആറിന് തിരുനാൾകൊടികയറ്റം. തുടർന്ന് ലദീഞ്ഞും വിശുദ്ധ കുർബാനയും. ഛാന്ദാ രൂപത ബിഷപ് മാർ എഫ്രേം നരികുളം തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും.
തിരുനാളിന്റെ ഭാഗമായി പ്രസുദേന്തി ഷാജു കുന്നത്തോളി നിർമിച്ചുനല്‍കുന്ന ചാരിറ്റബിൾ ഹൗസിന്റെ താക്കോൽദാനം ബിഷപ് നിർവഹിക്കും. തുടർന്ന് കൊച്ചിൻ സ്റ്റാർലൈറ്റിന്റെ മ്യൂസിക്കൽ നൈറ്റ് പ്രോഗ്രാം. നാളെ വൈകീട്ട് ആറിനുള്ള ലദീഞ്ഞ്, വിശുദ്ധ കുർബാന എ ന്നീ തിരുക്കർമങ്ങൾക്ക് ഫാ. രഞ്ചു തെക്കിനിയത്ത് സിഎംഐ കാർമികത്വം വഹിക്കും. തുടർന്ന് കെപിഎസിയുടെ സാമൂഹിക സംഗീത നാടകം "മുടിയനായ പുത്രൻ'.
24 ന് വൈകിട്ട് ആറിന് 2026 ലെ തിരുനാൾ പ്രസുദേന്തി പയ്യപ്പിള്ളി കുഞ്ഞുവർക്കി ജോസിന് പള്ളിയിൽ സ്വീകരണം. തുടർന്നുള്ള ദിവ്യബലിക്ക് ഫാ. ഡിജോ പയ്യപ്പിള്ളി സിഎം ഐ കാർമികത്വം വഹിക്കും. ദീപാലങ്കാരങ്ങളുടെയും നിലപ്പന്തലിന്റെ യും സ്വിച്ച്ഓൺ മാള എസ്എച്ച്ഒ സജിൻ ശശി നിർവഹിക്കും.
25 ന് അമ്പ് എഴുന്നള്ളിപ്പ്. രാവിലെ ഏഴിന് നടത്തപ്പെടുന്ന ദിവ്യബലിക്ക് ഫാ. ജെറിൽ മാളിയേക്കൽ കാർമികത്വം വഹിക്കും. തുടർന്ന് തിരുസ്വരൂപങ്ങൾ പരസ്യവണക്കത്തിനായി പന്തലിലേക്ക് എഴുന്നള്ളിച്ചുവയ്ക്കും. തുടർന്ന് യൂണിറ്റുകളിലേക്കുള്ള അമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രി ഏഴുമുതൽ സ്റ്റേജിൽ വാദ്യമേള മത്സരങ്ങൾ. 9.30 ന് അമ്പ് പ്രദക്ഷിണങ്ങൾ പള്ളിയിൽ സമാപിക്കും.
തിരുനാൾ ദിനമായ 26 ന് രാവിലെ ആറ്, 7.15, 10, ഉച്ചതിരിഞ്ഞ് 3.30 സമയങ്ങളിൽ ദിവ്യബലികൾ. 10 ന് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് ഫാ. ആൻജോ പുത്തൂർ സിഎംഐ മുഖ്യകാർമി കത്വം വഹിക്കും. ഫാ. സാംസൺ എലുവത്തിങ്കൽ സന്ദേശം നല്‍കും. 3.30 ന്റെ ദിവ്യബലിക്കുശേഷം വാദ്യമേളങ്ങളുടെയും 40 പൊൻ വെള്ളി കുരിശുകളുടേയും അകമ്പടിയോടെ തിരുനാൾ പ്രദക്ഷിണം. തുടർന്ന് ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേളയും സ്റ്റേജ് ഷോയും നടത്തപ്പെടും.
തിങ്കളാഴ്ച ടൗൺ അമ്പ്. രാവിലെ ഒമ്പതിന് പള്ളിയിൽനിന്നും അമ്പ് എഴുന്നുള്ളിപ്പ് ആരംഭിച്ച് രാത്രി 10 ന് പള്ളിയിൽ സമാപിക്കും. ചൊവ്വാഴ്ച രാവിലെ ആറിന് പരേതർക്കുവേണ്ടിയുള്ള ദിവ്യബലിക്കുശേഷം തിരുനാൾ കൊടിയിറക്കം.
തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജോർജ് പാറമേൻ, തിരുനാൾ പ്രസുദേന്തി ഷാജു കുന്നത്തോളി, കൈക്കാരൻമാരായ ബേബി ഇട്ടീര, ജോൺസൻ ചെല്ലക്കൂടം, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ലിന്റിഷ് ആന്റോ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
വെള്ളിക്കുളങ്ങര ഹോളിഫാമിലി
കൊടകര: വെള്ളിക്കുളങ്ങര തിരുക്കുടുംബ ദേവാലയത്തിലെ പരിശുദ്ധ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇന്നു കൊടിയേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകുന്നേരം 5.30ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ കൊടിയേറ്റം നിര്‍വഹിക്കും.
24ന് വൈകുന്നേരം 5.30ന് ഷിക്കാഗോ രൂപത ബിഷപ് മാര്‍ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന. ഏഴിന് ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ് ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്യും.
25ന് രാവിലെ 6.15ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവെക്കല്‍ തുടര്‍ന്ന് വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്, രാത്രി 11 ന് അമ്പുപ്രദക്ഷിണം സമാപനം.
26ന് രാവിലെ 10ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജോണി മേനാച്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ചെറിയാന് മാളിയേക്കല്‍ തിരുനാൾ സന്ദേശം നല്‍കും. ഫാ. റാഫല്‍ പുത്തന്‍വീട്ടില്‍ സഹകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഫാ. ആന്റോ വട്ടോലിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. രാത്രി ഏഴിനുള്ള ഗാനമേള പൊലീസ് അക്കാദമി അസി. ഡയറക്ടര്‍ പി. വാഹിദ് ഉദ് ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ വികാരി ഫാ. ബെന്നി ചെറുവത്തൂര്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ.പോളി ജോസഫ് മഞ്ഞാങ്ങ, കൈക്കാരന് ജോസഫ് കളമ്പാടന്‍, ജോയിന്റ് കണ്‍വീനര്‍ ജോസ് പായപ്പന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോണ്സന് ചക്യേത്ത് എന്നിവര്‍ പങ്കെടുത്തു.
അവിട്ടത്തൂർ ഹോളിഫാമിലി
അവിട്ടത്തൂർ: അവിട്ടത്തൂർ തിരുക്കുടുംബ ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ അന്‍പു തിരുനാളിന് വികാരി ഫാ. ഡേ വിസ് അന്പൂക്കൻ കൊടിയേറ്റി. ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന എന്നിവയുമുണ്ടായിരുന്നു. ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണു തിരുനാൾ.
ഒന്നിന് രാവിലെ 6.30ന് പ്രസുദേന്തി വാഴ്ച, വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന. തുടർന്ന് പന്തലിലേക്ക് രൂപം എഴുന്നള്ളിപ്പ്. ശേഷം വീടുകളിലേക്ക് അന്പെഴുന്നള്ളിപ്പ്. രണ്ടിന് രാവിലെ 6.30ന് ദിവ്യബലി. 10.15 ന് പ്രസുദേന്തിവാഴ്ച. തുടർന്ന് നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. റെനിൽ കാരാത്ര മുഖ്യകാർമികത്വം വഹിക്കും. ഫാ. നൗജിൻ വിതയത്തിൽ തിരുനാൾ സന്ദേശം നൽകും. വൈകീട്ട് അഞ്ചിന് വിശുദ്ധ കുർബാന, പ്രദക്ഷിണം.
മൂന്നിന് രാവിലെ 6.30ന് പൂർവികരെ അനുസ്മരിച്ചുകൊണ്ടുള്ള ദിവ്യബലി, വൈകീട്ട് 7.30 ന് തിരുവനന്തപുരം മലയാള നാടകവേദിയുടെ നാടകം - "സ്വന്തം നാമധേയത്തിൽ'.