സി.പി. പോൾ ചുങ്കത്തിന്റെ നിര്യാണത്തിൽ പൗരാവലി അനുശോചിച്ചു
1497036
Tuesday, January 21, 2025 1:51 AM IST
ചാലക്കുടി: മർച്ചന്റ്സ് അസോസിയേഷൻ സ്ഥാപക നേതാവും മുൻ പ്രസിഡന്റും ചുങ്കത്ത് ജ്വല്ലറി ഗ്രൂപ്പ് ചെയർമാനുമായിരുന്ന സി.പി. പോൾ ചുങ്കത്തിന്റെ നിര്യാണത്തിൽ പൗരാവലി അനുശോചനം രേഖപ്പെടുത്തി. വ്യാപാരഭവനിൽ ചേർന്ന അനുശോചന യോഗത്തിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ അധ്യക്ഷത വഹിച്ചു.
യു.എസ്. അജയകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പത്താടൻ, ഷാജു ചിറയത്ത്, രഞ്ജിത് പോൾ, രാജീവ് പോൾ, ലയൺസ് ക്ലബ് പ്രതിനിധി സാജു പാത്താടൻ, എൻ. കുമാരൻ, അഡ്വ. സജി റാഫേൽ, ഇ.കെ. ജയതിലകൻ, അഡ്വ.പി.കെ. സിദ്ധിഖ്, ഭരിത പ്രതാപ്, ഗബ്രിയേൽ കിഴക്കൂടൻ, വി.ഒ. പൈലപ്പൻ, എം.ഡി. ജെയിംസ് എന്നിവർ പ്രസംഗിച്ചു. ഉച്ചമുതൽ ചാലക്കുടിയിൽ കടകമ്പോളങ്ങൾ അടച്ചിട്ട് അനുശോചിച്ചു.