അപകടം: ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
1496927
Monday, January 20, 2025 11:31 PM IST
കൊടുങ്ങല്ലൂർ: എറിയാട് വടശേരി കൊച്ചുകിടാത്തൻ മകൻ രഘുനാഥൻ(74) അന്തരിച്ചു. കഴിഞ്ഞ ഒക്ടോബർ മൂന്നിന് എറിയാട് ഗാലക്സി ഓഡിറ്റോറിയത്തിനടുത്ത് സ്കൂൾ ബസ് ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഡിസ്ചാർജിനുശേഷം വീട്ടിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരണം. ഭാര്യ: ഭുവനേശ്വരി. മക്കൾ: രേഖ, രേഷ്മ. മരുമക്കൾ: ജ്യോതിഷ്, സുധി.