ക്ഷയരോഗ നിർമാർജന ക്യാന്പ്
1497038
Tuesday, January 21, 2025 1:51 AM IST
തൃശൂർ: ജില്ല ക്ഷയരോഗ കേന്ദ്രത്തിന്റെയും സെന്റ് തോമസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ക്ഷയരോഗ നിർമാർജന ക്യാന്പ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ റവ.ഡോ. മാർട്ടിൻ കൊളന്പ്രത്തിന്റെ അധ്യക്ഷതയിൽ ഗാന്ധി സ്മൃതിയിൽ നടന്ന കാന്പയിൻ, ജില്ലാ ക്ഷയരോഗകേന്ദ്രം ഓഫീസർ ഡോ. അജയ് രാജൻ ഉദ്ഘാടനംചെയ്തു.
ക്ഷയരോഗവിമുക്ത ഭാരതത്തിന്റെ ഭാഗമായുള്ള നി- ക്ഷയ് ശപഥ് ക്ഷയരോഗകേന്ദ്രം പബ്ലിക് റിലേഷൻസ് ഓഫീസർ രാജലക്ഷ്മി ചൊല്ലിക്കൊടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ഡെയ്സൻ പാണേങ്ങാടൻ, അമല മെഡിക്കൽ കോളജിൽനിന്നുള്ള ഡോ. നീതു, ജൂബിലി മിഷൻ മെഡിക്കൽകോളജിൽനിന്നുള്ള ഡോ. ശ്രുതി, ഡോ. റീജ ജോണ്സൻ എന്നിവർ പ്രസംഗിച്ചു.
ക്ഷയരോഗ നിർമാർജന ബോധവത്കരണത്തിനുള്ള യൂത്ത് അംബാസഡർമാരായ സെന്റ് തോമസ് കോളജ് വിദ്യാർഥികളായ കെ. ഗോവിന്ദ് കൃഷ്ണ, പി. നന്ദിത എന്നിവരെ പ്രഖ്യാപിച്ചു.