സ്കൂൾ വാർഷികാഘോഷങ്ങൾ
1496468
Sunday, January 19, 2025 2:19 AM IST
മിഷൻ ക്വാർട്ടേഴ്സ്
സെന്റ് ജോസഫ്സ്
തൃശൂർ: മിഷൻ ക്വാർട്ടേഴ്സ് സെന്റ് ജോസഫ്സ് സ്കൂൾ 103-ാം വാർഷികവും ഹയർ സെക്കൻഡറി സിൽവർ ജൂബിലി ആഘോ ഷവും യാത്രയയപ്പുസമ്മേളനവും സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഉദ്ഘാടനം ചെയ്തു.
സിസ്റ്റർ ഡോ. വിനീത സിഎസ്എസ്ടി അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ നീലിമ സിഎസ്എസ്ടി, സിസ്റ്റർ റോസ് മാർഗരറ്റ് സിഎസ്എസ്ടി, കൗൺസിലർ സിന്ധു ആന്റോ, ലോക്കൽ മാനേജർ സിസ്റ്റർ സ്മിത സിഎസ്എസ്ടി, പിടിഎ പ്രസിഡന്റ് പോൾ പാറയ്ക്കൽ എന്നിവരും പങ്കെടുത്തു.
കൊട്ടേക്കാട് സെന്റ്
മേരീസ് സിബിപി
കൊട്ടേക്കാട്: സെന്റ് മേരീസ് സിബിപി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പുസമ്മേളനവും കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു.
കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന പള്ളി വികാരി ഫാ. ജോജു ആളൂർ, സിഎംസി കൗണ്സിലർ സിസ്റ്റർ പ്രസന്ന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഡി. വികാസ് രാജ്, വാർഡ് മെന്പർ പി.എ. ലോനപ്പൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ റീജ ത്രേസ്യ സിഎംസി, മാനേജർ സിസ്റ്റർ പ്രൈമ സിഎംസി, ഫാ. ക്രിസ്റ്റോ തേക്കാനത്ത്, വിരമിച്ച അധ്യാപിക എ.ജി. ലൈസ, പിടിഎ പ്രസിഡന്റ് വി.ഐ. ബിനു, ലീഡർ ഹെവൻ ഷിന്റോ എന്നിവർ പ്രസംഗിച്ചു.
തിരുവില്വാമല
ഗവ. വൊക്കേഷണൽ
ഹയർ സെക്കൻഡറി
തിരുവില്വാമല: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ് കൂൾ വാർഷികം യു. ആർ. പ്രദീ പ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ്. നായർ അധ്യക്ഷയായി.
സംഗീത സംവിധായകൻ സുധീഷ് മരുതളം മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ്് എം. ഉദയൻ, പിടിഎ പ്രസിഡന്റ് അഷറഫ് മൗലവി, പ്രിൻസിപ്പൽ പി. ജയശങ്കർ, എച്ച്എം ജി.എ. ശ്രീ ജ, കെ. സി. സഞ്ജു, ജനപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
സാംസ്കാരിക സന്ധ്യ, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.