തൃ​ശൂ​ർ: എ​ഴു​ത്തു​കാ​ര​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ജീ​വി​ച്ചി​രി​ക്കു​ന്പോ​ൾ ഓ​ർ​മി​ക്ക​ത്ത​ക്ക​ത് എ​ന്തെ​ങ്കി​ലും എ​ഴു​തു​ക​യോ എ​ഴു​തു​വാ​നു​ത​കു​ന്ന എ​ന്തെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക്കു​ക​യോ വേ​ണ​മെ​ന്ന് നാ​ട​ക​കൃ​ത്ത് സി.​എ​ൽ. ജോ​സ് പ​റ​ഞ്ഞു. സ​ർ​ഗ​സ്വ​ര​ത്തി​ൻ​റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ഴു​ത്തി​ന്‍റെ അ​ന്പ​തു വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്ന കാ​വി​ൽ രാ​ജി​നെ ആ​ദ​രി​ക്കു​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ഹി​ത്യ അ​ക്കാ​ദ​മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ സു​ദ​ർ​ശ​നം സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​നാ​യി.

പ്ര​ഫ. വി.​കെ. ല​ക്ഷ്മ​ണ​ൻ നാ​യ​ർ കാ​വി​ൽ രാ​ജി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. സ​ർ​ഗ​സ്വ​രം ട്ര​ഷ​റ​ർ സ​തീ​ഷ് മാ​ന്പ്ര പ്ര​സ്തി​പ​ത്രം സ​മ​ർ​പ്പി​ച്ചു. കാ​വി​ൽ രാ​ജ് എ​ഴു​തി​യ പു​സ്ത​കം നാ​ട​ക​ജ്വ​രം പ്ര​ഫ. സാ​വി​ത്രി ല​ക്ഷ്മ​ണ​നു ന​ൽ​കി സി.​എ​ൽ. ജോ​സും മ​ല​യാ​ള ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ളി​ലൂ​ടെ എ​ന്ന പു​സ്ത​കം പ്ര​ഫ.​ഐ. ഷ​ണ്‍​മു​ഖ​ദാ​സ് എം.​എ​ൻ.​ആ​ർ. നാ​യ​ർ​ക്കു ന​ൽ​കി​യും ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

കാ​വി​ൽ രാ​ജി​നെ​പ്പ​റ്റി​യു​ള്ള ഡോ​ക്യു​മെ​ൻ​റ​റി​യു​ടെ പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​നം സി.​ആ​ർ. ദാ​സ് നി​ർ​വ​ഹി​ച്ചു. അ​ര​വി​ന്ദ​ൻ വ​ല്ല​ച്ചി​റ, ശ്രീ​ദേ​വി അ​ന്പ​ല​പു​രം, വി.​എം. സു​ലൈ​മാ​ൻ, പി.​കെ. ഷാ​ഹു​ൽ ഹ​മീ​ദ്, ബേ​ബി മൂ​ക്ക​ൻ, വി​ജേ​ഷ് എ​ട​ക്കു​ന്നി, ക​ലാ​മ​ണ്ഡ​ലം പ​ര​മേ​ശ്വ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.