യുവാവ് മുങ്ങിമരിച്ചനിലയിൽ
1496925
Monday, January 20, 2025 11:31 PM IST
ചേർപ്പ്: ഹെർബർട്ട് കനാലിൽ കുളിക്കുന്നതിനിടെ കാൽ വഴുതിവീണ് യുവാവ് മരിച്ചു. ഹെർബർട്ട് കനാൽ കൂക്കപറമ്പിൽ പുഷ്പാംഗദൻ മകൻ അനൂപ്(43) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. ഇയാളെ പോലീസും നാട്ടുകാരും ചേർന്ന് കനാലിൽനിന്ന് പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സംസ്കാരം നടത്തി. മാതാവ്: ഓമന.