കയ്പമംഗലത്ത് ലോട്ടറിക്കടയിൽ മോഷണം
1497447
Wednesday, January 22, 2025 7:29 AM IST
വഴിയമ്പലം: കയ്പമംഗലത്ത് ലോ ട്ടറിക്കടയിൽ മോഷണം. വഴിയമ്പലം സെന്ററിൽ ദേശീയപാതയോരത്ത് നാല് ചക്രവണ്ടിയിൽ പ്രവർത്തിക്കുന്ന താത്കാലിക കടയിലാണ് മോഷണമുണ്ടായത്. കയ്പമംഗലം സ്വദേശി ഇളംതിരുത്തി ഫിലോമിന ജോഷിയുടേതാണ് സ്ഥാപനം.
ബംമ്പർ ലോട്ടറി ടിക്കറ്റുകൾ ഉൾപ്പെടെ 19000 രൂപയുടെ ടിക്കറ്റുകൾ നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു.
ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.