വ്യാപാരസംരക്ഷണ സന്ദേശയാത്രയ്ക്കു സ്വീകരണം നൽകി
1496765
Monday, January 20, 2025 1:45 AM IST
ഗുരുവായൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു നയിക്കുന്ന വ്യാപാരസംരക്ഷണ സന്ദേശയാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി. സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.കെ. സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു.
ഗുരുവായൂർ ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന 214 വ്യാപാരികളുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജാഥാ ക്യാപ്റ്റന് നിവേദനം നൽകി. കൺവീനർ ജോഫി കുര്യൻ, സി.ഡി. ജോൺസൺ, പി.എ. അരവിന്ദൻ, ടി.കെ. പരമേശ്വരൻ, എൻ.എസ്. സഹദേവൻ, എം.കെ. രമേശ് തുടങ്ങിയവർ പ്രസംഗിച്ചു.