സെന്റ് തോമസ് കോളജിൽ പേട്രൺസ് ഡേ
1497025
Tuesday, January 21, 2025 1:51 AM IST
തൃശൂർ: സെന്റ് തോമസ് കോളജിന്റെ പേട്രൺസ് ഡേയും ഹോം ഡേയും പ്രിൻസിപ്പാൾ റവ.ഡോ. മാർട്ടിൻ കൊളമ്പ്രത്തിന്റെ സിൽവർ ജൂബിലി ആഘോഷവും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനംചെയ്തു. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു.
റവ. ഡോ. മാർട്ടിൻ കൊളമ്പ്രത്തിനെയും കാലിക്കട്ട് സർവകലാശാല സിൻഡിക്കേറ്റ് അംഗം മാർട്ടിൻ തച്ചിലിനെയും ആദരിച്ചു. ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനായ സ്റ്റാർസിന്റെ ഉദ്ഘാടനവും ആർച്ച്ബിഷപ് നിർവഹിച്ചു. കഴിഞ്ഞ വർഷം പിഎച്ച്ഡി നേടിയ 20 ഗവേഷകരെ മെമന്റോ നൽകി ആദരിച്ചു. കോളജ് ലൈബ്രറിയിൽനിന്ന് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച അഞ്ചു വിദ്യാർഥികളെയും ആദരിച്ചു.
എക്സിക്യൂട്ടിവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ, വൈസ് പ്രിൻസിപ്പൽ റവ. ഡോ. അനിൽ ജോർജ്, സ്റ്റാഫ് സെക്രട്ടറി പ്രഫ. ഡോ. ബിജു ജോൺ, സീനിയർ സൂപ്രണ്ട് വി.ഡി. ജെൻസൺ, കോളജ് യൂണിയൻ ചെയർമാൻ കെ.ടി. ആദിത്യൻ, സെന്റ് തോമസ് കോളജ് എച്ച്എസ്എസിന്റെ പ്രിൻസിപ്പൽ ജോസഫ് ആന്റണി, പിടിഎ വൈസ് പ്രസിഡന്റ് ഡോ. ബിജു തോമസ്, റിട്ടയേർഡ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ഡോ. സി.ടി. പോൾ, സ്റ്റാർസ് പ്രസിഡന്റ് സി.എ. ഫ്രാൻസിസ്, പ്രോഗ്രാം കൺവീനർ പ്രഫ. ഡോ. സി.എഫ്. ബിനോയ് എന്നിവർ പ്രസംഗിച്ചു.