ദേവാലയങ്ങളിൽ തിരുനാൾ
1496469
Sunday, January 19, 2025 2:19 AM IST
കൂനംമൂച്ചി സെന്റ്
ഫ്രാൻസിസ് സേവിയേഴ്സ്
കൂനംമൂച്ചി: സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയത്തിലെ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും 101 ാം സംയുക്തതിരുനാളിനു കൊടിയേറി. തൃശൂർ അതിരൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ കൊടിയേറ്റം നിർവഹിച്ചു. 24 മുതൽ 27 വരെയാണ് തിരുനാൾ. വികാരി ഫാ. ജോർജ് ചെറുവത്തൂർ, ട്രസ്റ്റിമാരായ പി.വി. തോമസ്, ടി.എൽ. ജോൺസൻ, എം.പി. സിജോ, പി.കെ. ജാക്സൻ, ജനറൽ കൺവീനർ എം.കെ. ആന്റണി, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ചൊവ്വന്നൂർ
സെന്റ്് തോമസ്
കുന്നംകുളം: ചൊവ്വന്നൂർ സെന്റ്് തോമസ് ദേവാലയത്തിലെ വിശുദ്ധരായ സെബസ്ത്യാനോസി ന്റെയും റപ്പായേൽ മാലാഖയുടെയും സംയുക്ത തിരുനാൾ 21 വരെ ആഘോഷിക്കും. തിരുനാളിന്റെ ഭാഗമായുള്ള ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ ഇന്നലെ നടന്നു.
തിരുനാളിന്റെ തലേദിവസമായ ഇന്ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, കൂടു തുറക്കൽ, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടാകും. തിരുനാൾ ദിനമായ നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന. 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ആന്റണി ആലുക്ക മുഖ്യകാർമികത്വം വഹിക്കും . ഫാ. ലിയോ പുത്തൂർ സന്ദേശം നൽകും. വൈകിട്ട് നാലിന് വിശുദ്ധ കുർബാനയ്ക്കു ശേഷം പ്രദിക്ഷണം ഉണ്ടാകും. രാത്രി ഏഴിന് കൊച്ചിൻ കലാഭവന്റെ ഗാനമേളയും അരങ്ങേറും.
വികാരി ഫാ. തോമസ് ചൂണ്ടൽ, കൈക്കാരന്മമാരായ ചെറുവത്തൂർ ടാബു, മുരിങ്ങത്തേരി ഡില്ലൻ, താണിക്കൽ റപ്പായി, ജനറൽ കൺവീനർ മണ്ടുംപാൽ ഷാജി, ജോ. കൺവീനർ പാറയ്ക്കൽ ഷിജു എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.
കുണ്ടന്നൂർ കർമലമാതാ
എരുമപ്പെട്ടി: കുണ്ടന്നൂർ കർമല മാതാ ദേവാലയത്തിലെ പരിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാൾ ദീപാലങ്കാരം സ്വിച്ച് ഓൺ ഫാ. ബിജോയ് പൊൻപറമ്പിൽ നിർവഹിച്ചു. ലദീഞ്ഞ്, നൊവേന, വിശുദ്ധകുർബാന എന്നിവയ്ക്കും ഫാ. ബിജോയ് കാർമികത്വം വഹിച്ചു. ഇന്നു മുതൽ മൂന്ന് ദിവസങ്ങളിലായാണ് തിരുനാൾ്. ഇടവക വികാരി ഫാ. സെബി കവലക്കാട്ട്, കൈക്കാരന്മാരായ ജോൺസൺ മേക്കാട്ടുകുളം, ജോസഫ് ചിറമൽ, റിജി ചെറുവത്തൂർ, തിരുനാൾ ജനറൽ കൺവീനർ റാഫി മേക്കാട്ടുകുളം എന്നിവർ തിരുനാൾ ആഘോഷങ്ങൾക്കു നേതൃത്വം നൽകും.
നന്പഴിക്കാട് സെന്റ് സെബാസ്റ്റ്യൻ
നന്പഴിക്കാട്: വിശുദ്ധ സെബസ് ത്യാനോസിന്റെ ദേവാലയത്തിലെ തിരുനാളിന് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ കൊടിയേറ്റി. മറ്റം ഫൊറോന വികാരി റവ. ഡോ. ഷാജു ഉൗക്കൻ, അസി. വികാരി ഫാ. ജോയൽ ചിറമ്മൽ സിഎംഐ എന്നിവർ സന്നിഹിതരായിരുന്നു.
തിരുനാൾ കണ്വീനർ സി.ടി. ജോണ്സണ് മാസ്റ്റർ, ജോയിന്റ് കണ്വീനർ സി.ജെ. കൊച്ചുമാത്യു, കൈക്കാരന്മാരായ സി.ഒ. ജെയ്സണ്, സി.ബി. ബെന്നി എന്നിവരും പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് ആറിന് നവനാൾ കുർബാന, നൊവേന, ലദീഞ്ഞ്.
25ന് വൈകീട്ട് 5.30ന് ഫാ. വർഗീസ് കുത്തൂർ അർപ്പിക്കുന്ന ദിവ്യബലിക്കുശേഷം കുട്ടികളുടെ കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കും.
തിരുനാൾ ദിവസമായ 26ന് രാലിലെ 10 നുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക്് ഫാ. പോൾ മുട്ടത്ത് മുഖ്യ കാർമികത്വം വഹിക്കും. ഫാ. വിന്നി വർഗീസ് തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. അന്നേദിവസം വൈകിട്ട് അന്പുകളുടെ സമാപനവും വർണ മഴയും ഉണ്ടായിരിക്കും. 27 ന് വൈകിട്ട് ഏഴിന് ഗാനമേള.
ഏനാമാക്കൽ
പരിശുദ്ധ കർമലമാതാ
ഏനാമാക്കൽ: പരിശുദ്ധ കർമലമാതാവിൻ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ അമ്പ് തിരുനാളിനു വികാരി ഫാ. ജെയ്സൺ തെക്കുംപുറം കൊടിയേറ്റി. ഫാ. ജോയ് കൂത്തൂർ വെള്ളാട്ടുകര സഹകാർമികനായിരുന്നു.
24,25,26,27 തീയതികളിലാണ് അമ്പ് തിരുനാൾ. നവനാൾ ആചരണത്തിന്റെ ഭാഗമായി തിരുനാൾ ദിനം വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് 5.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, എന്നിവ ഉണ്ടായിരിക്കും. മാനേജിംഗ് ട്രസ്റ്റി ജോജു തോലത്ത്, ട്രസ്റ്റിമാരായ കെ.വി. ബെന്നി, കെ. ആർ. പോൾസൺ, സി.ഡി. ലിയോ, ജനറൽ കൺവീനർ എം.എഫ്. സൈമൺ, എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
24 ന് വിശുദ്ധരുടെ തിരുസ്വരൂപം എഴുന്നള്ളിക്കൽ തുടർന്ന് ദേവാലയ ദീപാലങ്കാര സ്വിച്ച് ഓൺ കർമം. 25 ന് കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള അമ്പ് എഴുന്നള്ളിപ്പ്, രാത്രി മെഗാ ബാൻഡുമേളം തുടർന്ന് വർണമഴ. തിരുനാൾ ദിവസമായ 26 ന് രാവിലെ ആഘോഷമായ തിരുനാൾ ഗാനപൂജ, ഉച്ചതിരിഞ്ഞ് തിരുനാൾ പ്രദക്ഷിണം. 27 ന് ഇടവകയിൽ നിന്നും മരിച്ചു പോയവർക്ക് വേണ്ടിയുള്ള ദിവ്യബലി, വൈകീട്ട് ഏഴിന് നാടകം.