അമ്മാടം പള്ളി തിരുനാൾ: ഇടവകയിലെ 222 ഡയാലിസിസ് രോഗികൾക്ക് ധനസഹായം
1497455
Wednesday, January 22, 2025 7:29 AM IST
അമ്മാടം: സെന്റ് ആന്റണീസ് പള്ളി വിശുദ്ധ സെബസ്ത്യാനോസിന്റെ 222-ാമത് അമ്പു തിരുന്നാൾ 25 മുതൽ 27 വരെ ആഘോഷിക്കും 25ന് രാവിലെ ആറിന് കുർബാന, പാട്ടുകുർബാന ഏഴിന് പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന, കൂടുതുറക്കൽ, കുടുംബ യൂണിറ്റുകളിലേക്ക് അമ്പ് വിതരണം. ഫാ. പോൾ അടമ്പുകുളം മുഖ്യകാർമികനാകും. രാത്രി 10ന് 24 ഇടവക യൂണിറ്റുകളിൽനിന്നുള്ള അമ്പ് സമാപനം.
തിരുനാൾ ദിനമായ 26ന് രാവിലെ ആറിന് കുർബാന, ഫാ. അനു ചാലിൽ കാർമികത്വംവഹിക്കും. ഫാ. ജെയ്സൺ കാഞ്ഞിരപ്പാറയിൽ സന്ദേശം നൽകും. വൈകീട്ട് നാലിന് കുർബാന, 4.30ന് തിരുനാൾ പ്രദക്ഷിണം. 222 പട്ടുക്കുടകൾ അണിനിരത്തും. ഡിജിറ്റിൽ വർണമഴ, തിരുമുറ്റമേളം. 27ന് രാവിലെ ആറിന് കുർബാന, ഒപ്പീസ്. ഫെബ്രുവരി രണ്ടിന് രാവിലെ ആറിന് കുർബാന, 7.30ന് കൊടിയിറക്കം രാത്രി ഏഴിന് ഗാനമേള എന്നിവയുണ്ടാകും.
222-ാം തിരുനാളിന്റെ ഭാഗമായി ഇടവകയിലെ 222 ഡയാലിസ് രോഗികൾക്ക് ചികിത്സാ ധനസഹായം, നിർധനരായവർക്ക് ഭക്ഷ്യക്കിറ്റുകൾ എന്നിവ നൽകും. തിരുനാൾ ദീപാലങ്കാര സ്വിച്ച്ഓൺ 23ന് രാത്രി ഏഴിന് ചേർപ്പ് സിഐ കെ.ഒ. പ്രദീപ് നിർവഹിക്കും. വാർത്താസമ്മേളനത്തിൽ പള്ളി വികാരി ഫാ. ജെയിംസ് ഇഞ്ചോടിക്കാരൻ, അസി.വികാരി ഫാ. ജിയോ ആലപ്പാട്ട്, കൈക്കാരൻമാരായ പാലു വർഗീസ്, റോജൻ പെല്ലിശേരി, എ.സി. പൗലോസ്, എ.ആർ. ജോഷി, ജന. കൺവീനർ സുജിത്ത് ജോർജ് തട്ടിൽ എന്നിവർ പങ്കെടുത്തു.