ഗ്രാമഹരിതസമിതി രൂപീകരിക്കാനാകാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി
1497024
Tuesday, January 21, 2025 1:51 AM IST
പാവറട്ടി: ജനകീയ പ്രതിഷേധത്തെത്തുടർന്ന് പെരിങ്ങാട് ഗ്രാമ ഹരിതസമിതിയുടെ കമ്മിറ്റി രൂപീകരിക്കാൻ സാധിക്കാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി. തൃശൂർ സോഷ്യൽ ഫോറസ്ട്രിയുടെ കീഴിൽ പാവറട്ടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ഗ്രാമഹരിത സമിതിയുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെ രഞ്ഞെടുക്കുവാൻ പെരിങ്ങാട് കൈരളി വായനശാലയിൽ ചേർന്ന യോഗമാണ് ജനകീയ പ്രതിഷേധത്തെ തുടർന്ന് നടപടിക്രമങ്ങൾ സ്വീകരിക്കാൻ കഴിയാതെ പരിഞ്ഞത്.
സോഷ്യൽ ഫോറസ്റ്റ്ട്രി വകുപ്പിൽനിന്നും റേഞ്ച് ഓഫീസർ ടി.പി. നദ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ ഡി. രഞ്ജിത്ത് രാജ്, എം.വി. അനിൽകുമാർ എന്നിവരാണ് ഹരിതസമിതി യോഗം ചേരാനായി എത്തിച്ചേർന്നിരുന്നത്. എട്ടാം വാർഡ് മെമ്പർ ടി.എ. മണികണ്ഠനും സ്ഥലത്ത് എത്തിയിരുന്നു.
ഷൈജു തിരുനെല്ലൂർ, യു. കെ. രാധാകൃഷ്ണൻ, കെ.ഡി. ജോസ്, താജുദ്ദീൻ കൂരിക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ യോഗത്തിൽ പങ്കെടുത്തവർ ഒറ്റക്കെട്ടായി പ്രതിഷേധം അറിയിച്ചതോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കു മടങ്ങിപ്പോവേണ്ടി വന്നത്. ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കണ്ടശേഷംമാത്രം ഹരിതസമിതി കമ്മിറ്റി തെരഞ്ഞെടുത്താൽ മതിയെന്ന് യോഗം തീരുമാനിക്കുകയായിരുന്നു.
2017 യിലാണ് പ്രസ്തുത ഹരിത സമിതി പെരിങ്ങാട് പ്രദേശത്ത് രൂപീകരിക്കപ്പെട്ടത്. പുഴയോട് അനുബന്ധിച്ചു വനം വകുപ്പിന്റെ കീഴിൽ ഇക്കോ ടൂറിസം പദ്ധതിയടക്കം തീരദേശ വാസികൾക്ക് ഉപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കുക എന്ന ലക്ഷ്യ ത്തോടെയാണ് സമിതി രൂപീകരിച്ചത്.
എന്നാൽ 2021 ഇൽ പ്രത്യേക വിജ്ഞാപനത്തിലൂടെ പെരിങ്ങാട് പുഴയെ റിസർവ് വനമാക്കി നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. ഇക്കോ ടൂറിസം പദ്ധതികളടക്കമുള്ളവ നടപ്പിലാക്കുകയും ചെയ്തില്ല.
സോഷ്യൽ ഫോറസ്ട്രി ഉദ്യോ ഗസ്ഥരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധം അറിയിക്കുകയും പെരിങ്ങാട് പുഴ റിസർവ് ഫോറസ്റ്റ് നോട്ടിഫിക്കേഷൻ പിൻവലിച്ചു പുഴയെ പുഴയായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.