കാപ്പ പ്രതിയടക്കം മൂന്നുപേർ അറസ്റ്റിൽ
1497458
Wednesday, January 22, 2025 7:29 AM IST
ഗുരുവായൂർ: കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ കാപ്പാ പ്രതിയടക്കം മൂന്നുപേരെ ഗുരുവായൂർ സിഐ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ ഗുരുവായൂർ എസ്ഐ അനുരാജും സംഘവും അറസ്റ്റ് ചെയ്തു. കാപ്പാ പ്രതിയായ വടക്കേക്കാട് കല്ലൂർ കണ്ടമ്പുള്ളി അക്ഷയ്(24), ചാവക്കാട് പോലീസ് സ്റ്റേഷനിലെ റൗഡി, ഒരുമനയൂർ ഒറ്റത്തെങ്ങ് കോറോട്ട് വീട്ടിൽ നിതുൽ(25), വടക്കേക്കാട് കല്ലൂർവീട്ടിൽ പ്രദീപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകീട്ട് നാലോടെയാണ് കേസിനാസ്പദമായ സംഭവം. തമ്പുരാൻപടി ഇഎംഎസ് റോഡിനു സമീപം ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് കത്തിവീശി ഭീഷണിപ്പെടുത്തിയത്. മോട്ടോർ സൈക്കിളിൽ മൂന്നുപേർ അപകടകരമായിഓടിച്ചുവരുന്നതുകണ്ടു പോലീസ് ഉദ്യോഗസ്ഥന് നിർത്താൻ ആവശ്യപ്പെട്ടു. ഇവര് വണ്ടി നിർത്താതെ പോലീസിനുനേരെയും സമീപത്തുനിന്ന നാട്ടുകാരെയും കത്തിവീശി ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുംചെയ്തു.