ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സ്: സൗ​ബി​ന്‍ ഷാ​ഹി​റി​ന് പ​ങ്കാ​ളി​ത്ത​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളിലും പി​ടി​മു​റു​ക്കി ഇ​ഡി
Friday, July 5, 2024 4:16 AM IST
കൊ​ച്ചി: ക​ള്ള​പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് നി​ര്‍​മാ​താ​വും ന​ട​നു​മാ​യ സൗ​ബി​ന്‍ ഷാ​ഹി​റി​ന് പ​ങ്കാ​ളി​ത്ത​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി).

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ യൂ​സ്ഡ് കാ​ര്‍ ഷോ​റൂ​മി​ല്‍ ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഥാ​പ​ന ഉ​ട​മ​ക​ളെ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചോ​ദ്യം ചെ​യ്ത​താ​യാ​ണ് വി​വ​രം. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് പ​രാ​തി​യി​ലും പ​റ​വ ഫി​ലിം​സ് എ​ന്ന ക​മ്പ​നി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലു​മാ​ണ് ന​ട​പ​ടി.

അ​രൂ​ര്‍ സ്വ​ദേ​ശി സി​റാ​ജ് വ​ലി​യ​ത​റ ഹ​മീ​ദി​ന്‍റെ പ​രാ​തി​യി​ല്‍ മ​ര​ട് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​റ​വ ഫി​ലിം​സി​നെ​തി​രെ ഇ​ഡി അ​ന്വേ​ഷ​ണം. ക​ഴി​ഞ്ഞ മാ​സം സൗ​ബി​നെ കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.

സി​നി​മ​യ്ക്ക് ഏ​ഴു കോ​ടി രൂ​പ മു​ട​ക്കി​യ വ്യ​ക്തി​ക്ക് 250 കോ​ടി ലാ​ഭ​മു​ണ്ടാ​ക്കി​യി​ട്ടും മു​ട​ക്കു​മു​ത​ല്‍ പോ​ലും ന​ല്‍​കി​യി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി.