ജി​ല്ല​യി​ലെ ഏ​ഴ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന​ത​ല അ​വാ​ര്‍​ഡ്
Sunday, July 7, 2024 4:22 AM IST
കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍​ക്ക് 2022-23 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി സ​ഹ​ക​ര​ണ വ​കു​പ്പ് അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു.

ജി​ല്ല​യി​ലെ ഏ​ഴ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ അ​വാ​ര്‍​ഡി​ന​ര്‍​ഹ​രാ​യി. സം​സ്ഥാ​ന​ത്തെ മി​ക​ച്ച അ​ര്‍​ബ​ന്‍ ബാ​ങ്കാ​യി തൃ​പ്പൂ​ണി​ത്തു​റ പീ​പ്പി​ള്‍​സ് അ​ര്‍​ബ​ന്‍ സ​ഹ​ക​ര​ണ ബാ​ങ്കി​നെ​യും മി​ക​ച്ച പ്രാ​ഥ​മി​ക കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കാ​യി ക​ണ​യ​ന്നൂ​ര്‍ കാ​ര്‍​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്കി​നെ​യും തെ​ര​ഞ്ഞ​ടു​ത്തു.

പ​ട്ടി​ക​ജാ​തി/ പ​ട്ടി​ക​വ​ര്‍​ഗ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ എ​ള​ങ്കു​ന്ന​പ്പു​ഴ പ​ട്ടി​ക​ജാ​തി/ പ​ട്ടി​ക​വ​ര്‍​ഗ സ​ഹ​ക​ര​ണ​സം​ഘം ര​ണ്ടാം സ്ഥാ​ന​വും പ​ല​വ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ക​ര്‍​ത്തേ​ടം റൂ​റ​ല്‍ സ​ഹ​ക​ര​ണ സം​ഘ​വും കേ​ര​ള പോ​ലീ​സ് ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘ​വും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു.

ഇ​തേ വി​ഭാ​ഗ​ത്തി​ല്‍​ത്ത​ന്നെ കൊ​ച്ചി​ന്‍ നേ​വ​ല്‍ ബേ​സ് ക​ണ്‍​സ്യൂ​മ​ര്‍ സ​ഹ​ക​ര​ണ സം​ഘ​ത്തി​നാ​ണ് മൂ​ന്നാം സ്ഥാ​നം. എം​പ്ലോ​യി​സ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ എ​റ​ണാ​കു​ളം ജി​ല്ലാ പോ​ലീ​സ് ക്രെ​ഡി​റ്റ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് മൂ​ന്നാം സ്ഥാ​നം ല​ഭി​ച്ചു.