ഓണക്കാലത്ത് മറുനാടൻ പൂക്കൾ വിറ്റ ആലുവയിലെ വ്യാപാരികൾക്ക് വിരലുകളിൽ അലർജി
Saturday, October 5, 2024 4:39 AM IST
ആ​ലു​വ: ഓ​ണ​ക്കാ​ല​ത്ത് വ​ൻ​തോ​തി​ൽ പൂ​ക്ക​ൾ കൈ​കാ​ര്യം ചെ​യ്ത ആ​ലു​വ ബാ​ങ്ക് ജം​ഗ്ഷ​നി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് വി​ര​ലു​ക​ളി​ൽ അ​ല​ർ​ജി. പൂ​ക്ക​ൾ വി​ൽ​ക്കു​ന്ന​തി​നി​ടെ വി​ര​ലു​ക​ൾ ചൊ​റി​യു​ക​യും പി​ന്നീ​ട് കു​മി​ള​വ​ന്ന് പൊ​ട്ടു​ക​യും തൊ​ലി പോ​വു​ക​യു​മാ​ണെ​ന്ന് ഇ​വി​ടു​ത്തെ പൂ​ക്ക​ച്ച​വ​ട​ക്കാ​രി​ൽ ഒ​രാ​ളാ​യ മോ​ഹ​ന​ൻ 'ദീ​പി​ക'​യോ​ടു പ​റ​ഞ്ഞു.

ത്വ​ക്ക് രോ​ഗ വി​ദ​ഗ്ധ​രെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് അ​ല​ർ​ജി പൂ​ക്ക​ളി​ൽ​നി​ന്നാ​ണെ​ന്ന് അ​റി​യു​ന്ന​ത്. പൂ​ക്ക​ൾ വാ​ടാ​തി​രി​ക്കാ​ൻ കീ​ട​നാ​ശി​നി അ​ടി​ച്ച​താ​ക​ണം ഇ​തി​നു കാ​ര​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. അ​ല​ർ​ജി​ക്കെ​തി​രെ വി​വി​ധ ഓ​യി​ന്‍റ്മെ​ന്‍റു​ക​ൾ പു​ര​ട്ടു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ കു​റ​വി​ല്ല. അ​തി​നാ​ൽ കൈ​യി​ൽ ഗ്ലൗ​സ് അ​ണി​ഞ്ഞാ​ണ് പൂ​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്ന് അ​ല​ർ​ജി ബാ​ധി​ച്ച വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.


കേ​ര​ള​ത്തി​ന് പു​റ​ത്തു നി​ന്നു​വ​രു​ന്ന ചെ​ണ്ടു​മ​ല്ലി, ജ​മ​ന്തി, മു​ല്ല​പ്പൂ​ക്ക​ളാ​ണ് പ്ര​ധാ​ന​മാ​യും വി​ര​ലു​ക​ൾ​ക്ക് പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക​മാ​യു​ണ്ടാ​കു​ന്ന പൂ​ക്ക​ൾ ആ​ണെ​ങ്കി​ൽ പ​റി​ച്ചെ​ടു​ത്ത ര​ണ്ടാം ദി​വ​സം ത​ന്നെ വാ​ടി​ത്തു​ട​ങ്ങും. അ​തി​നാ​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പൂ​ക്ക​ളെ​യാ​ണ് ഇ​പ്പോ​ഴും പൂ​ക്ക​ട​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന​ത്.

ഇ​താ​ണ് പ​ല​ർ​ക്കും അ​ല​ർ​ജി​യു​ണ്ടാ​ക്കു​ന്ന​ത്. നാ​ട്ടി​ലെ മ​രു​ന്നു​ക​ൾ ഒ​ന്നും വി​ജ​യി​ക്കാ​തെ വ​ന്ന​തോ​ടെ ദു​ബാ​യി​ൽ നി​ന്ന് മ​രു​ന്ന് വ​രു​ത്തി​യാ​ണ് പ​രീ​ക്ഷി​ക്കു​ന്ന​തെ​ന്ന് മോ​ഹ​ന​ൻ പ​റ​ഞ്ഞു. മ​ക​ൻ ഡോ​ക്ട​റാ​യ​തി​നാ​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് അ​ദ്ദേ​ഹം പു​തി​യ മ​രു​ന്ന് എ​ത്തി​ച്ച​ത്.