തൃപ്പൂണിത്തുറയിൽ തെ​രു​വുനാ​യ​യെ ഹെ​ൽ​മ​റ്റിന് അ​ടി​ച്ചുകൊ​ന്നു
Saturday, October 5, 2024 4:48 AM IST
തൃ​പ്പൂ​ണി​ത്തു​റ: തൃപ്പൂണിത്തുറ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ര​ണ്ട് യു​വാ​ക്ക​ൾ ചേ​ർ​ന്ന് ഒ​രു തെ​രു​വ് നാ​യ​യെ ഹെ​ൽ​മെ​റ്റ് കൊ​ണ്ട് അ​ടി​ച്ചു കൊ​ന്നു. ഒ​ട്ടേ​റെ ആ​ളു​ക​ൾ നോ​ക്കി നി​ൽ​ക്കെ വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

അ​ടു​ത്തു​ള്ള ക​ട​യ്ക്കു മു​ന്നി​ൽ ക​ച്ച​വ​ട​ക്കാ​ര​ൻ നാ​യ​ക​ൾ​ക്കാ​യി പാ​ത്ര​ത്തി​ൽ വെ​ച്ചി​രു​ന്ന വെ​ള്ളം നാ​യ കു​ടി​ച്ചു കൊ​ണ്ടി​രി​ക്കെ സ്കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​ക്ക​ൾ വ​ണ്ടി​യി​ൽ നി​ന്നി​റ​ങ്ങി ഹെ​ൽ​മ​റ്റു​പ​യോ​ഗി​ച്ച് നാ​യ​യെ തു​ട​രെ അ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു. താ​മ​സി​യാ​തെ ത​ന്നെ നാ​യ ച​ത്തു.


നാ​യ​യെ കൊ​ല്ലാ​നു​ള്ള കാ​ര​ണം അ​റി​യി​ല്ലെ​ന്നും സം​ഭ​വ​ത്തി​നു ശേ​ഷം യു​വാ​ക്ക​ൾ സ്കൂ​ട്ട​റോ​ടി​ച്ചു പോ​യ​താ​യും സ്റ്റാ​ൻഡിലെ ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു. സ്റ്റാ​ൻഡി​ന​രി​കി​ലി​ട്ട നാ​യ​യു​ടെ ജ​ഡം പി​ന്നീ​ട് അ​വി​ടെ നി​ന്നും മാ​റ്റി. ഒ​രു സ്ത്രീ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.