ബൈ​ക്ക് മോ​ഷ്ടിച്ച ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ
Saturday, October 5, 2024 4:48 AM IST
ഉ​ദ​യം​പേ​രൂ​ർ: സൗ​ത്ത് പ​റ​വൂ​ർ അ​ങ്ങാ​ടി​ക്ക് സ​മീ​പ​ത്തെ വ​ർ​ക്ക്ഷോ​പ്പി​ൽ നി​ന്നു ബൈ​ക്ക് മോ​ഷ്ടി​ച്ച് മു​ങ്ങി​യ ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് പെ​രു​വ​ണ്ണാ​മൂ​ഴി വ​ള്ളി​ക്കാ​ട്ടി​ൽ ആ​ന്‍റോ ഷാ​ജി (24), തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര മ​ല്ല​പ്ര​കോ​ണം വീ​ട്ടി​ൽ മ​നോ​ജ് (25) എ​ന്നി​വ​രെ​യാ​ണ് ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​മ​ര​കം, മൂ​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​സോ​ർ​ട്ടു​ക​ളി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഉ​ദ​യം​പേ​രൂ​ർ എ​സ്എ​ച്ച്ഒ ജി. ​മ​നോ​ജ്, എ​സ്ഐ പി.​സി. ഹ​രി​കൃ​ഷ്ണ​ൻ,


എ​സ്‌​സി​പി​ഒ​മാ​രാ​യ ശ്യാം ​ആ​ർ. മേ​നോ​ൻ, പു​ഷ്പ​രാ​ജ്, സി​പി​ഒ കെ.​വി. അ​നി​ൽ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.