കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലി​ലി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു
Saturday, July 6, 2024 11:27 PM IST
ആ​ര​ക്കു​ന്നം: കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലി​ലി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ മ​രി​ച്ചു. പൈ​നാ​പ്പി​ൾ ക​ർ​ഷ​ക​നാ​യ ആ​ര​ക്കു​ന്നം പു​ളി​യ്ക്ക​മാ​ലി മൂ​ലേ​ത്ത​ട​ത്തി​ൽ ത​ന്പി മാ​ത്യു (69) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി 7.30ന് ​മു​ള​ന്തു​രു​ത്തി​യി​ൽ​നി​ന്നും വീ​ട്ടി​ലേ​യ്ക്ക് പോ​ക​വെ ക​ര​വ​ട്ടേ​കു​രി​ശി​നും കാ​രി​ക്കോ​ടി​നും ഇ​ട​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച 9.30ന് ​മ​രി​ച്ചു. മു​ള​ന്തു​രു​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ആ​ര​ക്കു​ന്നം സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ.


ഭാ​ര്യ: മോ​ളി ആ​ര​ക്കു​ന്നം കാ​ഞ്ഞി​രി​യ്ക്കാ​പ്പി​ള്ളി ക​ള്ളാ​ച്ചി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​നു (വെ​ൽ​നെ​സ് ആ​ശു​പ​ത്രി പെ​രു​വ കോ​ട്ട​യം), ബി​ജു (മ​ല​ബാ​ർ എ​ക്സ​ട്രൂ​ഷ​ൻ​സ് പേ​പ്പ​തി). മ​രു​മ​ക്ക​ൾ: കോ​ട്ട​യം പെ​രു​വ എ​ര​ണ്ട​തൂ​ക്കി​യി​ൽ ജി​ബി, എ​ട​യ്ക്കാ​ട്ടു​വ​യ​ൽ ചെ​ത്തി​ക്കോ​ട് കി​ണ​ങ്ങാ​ട്ടി​ൽ ഹ​ർ​ഷ (സെ​ന്‍റ് ജോ​ണ്‍​സ് വെ​ട്ടി​യ്ക്ക​ൽ).