പു​ഴ​യി​ൽ ചാ​ടി​യ യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല
Sunday, July 7, 2024 4:22 AM IST
ഏ​ലൂ​ർ: മേ​ത്താ​നം പാ​ല​ത്തി​ൽ നി​ന്ന് പു​ഴ​യി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പാ​നാ​യി​ക്കു​ളം പ​ള്ളി​പ്പ​ടി ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് ശ്രീ​ജി​ത്തി(37)​യാ​ണ് കാ​ണാ​താ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ മേ​ത്താ​നം പാ​ല​ത്തി​ൽ എ​ത്തി​യ യു​വാ​വ് പു​ഴ​യി​ലേ​ക്ക് എ​ടു​ത്തു ചാ​ടു​ക​യാ​യി​രു​ന്നു.


തു​ട​ർ​ന്ന് ഏ​ലൂ​ർ പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും ഗാ​ന്ധി​ന​ഗ​ർ അ​ഗ്നി​ര​ക്ഷാ സേ​ന​യി​ലെ സ്കൂ​ബ ടീ​മും ഉ​ളി​യ​ന്നൂ​ർ മു​ങ്ങ​ൽ വി​ദ​ഗ്ധ​രും ചേ​ർ​ന്ന് രാ​വി​ലെ മു​ത​ൽ വൈ​കി​ട്ട് വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഇ​ന്ന് തെ​ര​ച്ചി​ൽ തു​ട​രു​മെ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.