പൂത്തോട്ടയിൽ തെ​രു​വു​നാ​യ കു​റു​കെ ചാ​ടി; സ്‌​കൂ​ട്ട​ർ മ​റി​ഞ്ഞ് യു​വ​തി​ക്ക് പ​രി​ക്ക്
Saturday, July 6, 2024 4:24 AM IST
ഉ​ദ​യം​പേ​രൂ​ർ: തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം തെ​റ്റി​യ സ്‌​കൂ​ട്ട​ർ മ​റി​ഞ്ഞു യു​വ​തി​ക്കു പ​രി​ക്കേ​റ്റു. കു​രീ​ക്കാ​ട് കി​ഴ​ക്കേ​പു​ര​യി​ടം വീ​ട്ടി​ൽ എ​സ്. പ്രി​യ (36) യ്ക്കാ​ണ് കാ​ലി​നു ഗു​രു​ത​ര പ​രു​ക്കേ​റ്റ​ത്.

പൂ​ത്തോ​ട്ട പാ​ല​ത്തി​ന​ടു​ത്ത് ഇന്നലെ രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക് വ​രു​ന്ന വ​ഴി നി​ർ​ത്തി​യി​ട്ട ബ​സി​ന​ടി​യി​ൽ കി​ട​ന്നി​രു​ന്ന നാ​യ കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു.


നി​യ​ന്ത്ര​ണം തെ​റ്റി​യ സ്കൂ​ട്ട​ർ തെ​രു​വു​നാ​യ​യെ ഇ​ടി​ച്ച​തോ​ടെ യുവതി റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ പ്രി​യ​യെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യ​താ​യി പ​രാ​തി​യു​ണ്ട്. രാ​വി​ലെ പ​ത്ര​ക്കെ​ട്ടു​ക​ള​ട​ക്കം നാ​യ​ക​ൾ ക​ടി​ച്ചു​കീ​റു​ന്നു​ണ്ട്.