ന​ട​പ്പാ​ത​ക​ളും റോ​ഡും സ​ഞ്ചാ​രി​ക്കാ​ന്‍ കൊ​ള്ളാ​വു​ന്ന​തോ? ആ​ക്‌​സ​സി​ബി​ലി​റ്റി ഓ​ഡി​റ്റു​മാ​യി കോ​ര്‍​പ​റേ​ഷ​ന്‍
Saturday, July 6, 2024 4:08 AM IST
കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ന​ട​പ്പാ​ത​ക​ളും റോ​ഡു​ക​ളും സ​ഞ്ചാ​ര സ​ഹൃ​ദ​മ​ല്ലെ​ന്ന പ​രാ​തി നി​ല​നി​ല്‍​ക്കെ പൊ​തു​യി​ട​ങ്ങ​ള​ട​ക്കം എ​ത്ര​ത്തോ​ളം പൊ​തു​ജ​ന സൗ​ഹൃ​ദ​മാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ ആ​ക്‌​സ​സി​ബി​ലി​റ്റി ഓ​ഡി​റ്റു​മാ​യി കോ​ര്‍​പ​റേ​ഷ​ന്‍.

ജ​ര്‍​മ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഏ​ജ​ന്‍​സി​യാ​യ ഡ​ച്ച് ഗെ​സെ​ല്‍​ഷാ​ഫ്റ്റ് ഫൂ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സു​സ​മ്മെ​നാ​ര്‍​ബെ​യി​റ്റി​ന്‍റെ (ജി​ഐ​ഇ​സ​ഡ്) സ്യൂ​ട്ട​ബി​ള്‍ അ​ര്‍​ബ​ന്‍ മൊ​ബി​ലി​റ്റി എ​യ​ര്‍ ക്വാ​ളി​റ്റി, ക്ലൈ​മ​റ്റ് ആ​ക്ഷ​ന്‍ ആ​ക്‌​സ​സി​ബി​ലി​റ്റി(​സു​മാ​ക്ക) എ​ന്ന പ​ദ്ധ​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഓ​ഡി​റ്റ് ന​ട​ത്തു​ന്ന​ത്.

സു​ഭാ​ഷ് പാ​ര്‍​ക്കും സ​മീ​പ​ത്തെ ന​ട​പ്പാ​ത​ക​ളും റോ​ഡു​ക​ളു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ള്‍ ആ​ക്‌​സ​സ് ഫ്ര​ണ്ട്‌​ലി ആ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ പ്ര​തീ​ക് ഖ​ന്‍​ഡെ​വാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘ​മാ​ണ് ഓ​ഡി​റ്റ് ന​ട​ത്തു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ പ്ര​തീ​ക് ഖ​ന്‍​ഡെ​വാ​ല്‍ വീ​ല്‍ ചെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ യാ​ത്ര ചെ​യ്താ​ണ് ഓ​ഡി​റ്റ്.


മൂ​ന്നു മാ​സ​ത്തി​ന​കം ആ​ക്‌​സ​ബി​ലി​റ്റി ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​കും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ച്ചി ന​ഗ​ര​ത്തെ ആ​ക്‌​സ​സ് ഫ്ര​ണ്ട്‌​ലി ആ​ക്കു​ന്ന​തി​നു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ വി​വി​ധ ഏ​ജ​ന്‍​സി​ക​ളു​ടെ​യും സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ആ​രം​ഭി​ക്കും.

ഓ​ഡി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി സ്മാ​ര്‍​ട്ട്‌​സി​റ്റി, കെ​എം​ആ​ര്‍​എ​ല്‍, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ന്നി​വ അ​ട​ക്ക​മു​ള്ള വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് അ​ടി​യ​ന്ത​ര സ്വ​ഭാ​വ​ത്തോ​ടെ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​മെ​ന്ന് മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.