നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി
Monday, July 8, 2024 4:07 AM IST
ആ​ലു​വ: പെ​രു​മ്പാ​വൂ​ർ ദേ​ശ​സാ​ത്കൃ​ത റൂ​ട്ടി​ൽ ചൊ​വ്വ​ര ജം​ഗ്ഷ​നി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ അ​ട​ഞ്ഞു​കി​ട​ന്ന ഇ​ല​ക്ട്രി​ക് റി​പ്പ​യ​റിം​ഗ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. മ​ക​ളെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ക്കു​ന്ന​തി​നാ​യി ആ​ലു​വ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​മ​ളി സ്വ​ദേ​ശി​യു​ടെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. എ​യ​ർ​ബാ​ഗ് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​ർ​ക്കും പ​രി​ക്കി​ല്ല. ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ ക​ട അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ട​യ്ക്ക് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ട് സം​ഭ​വി​ച്ചു.


ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​വി​ടേ​ക്ക് വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ചു ക​യ​റു​ന്ന​ത്. നേ​ര​ത്തെ ഗു​ഡ്സ് ഓ​ട്ടോ ഇ​ടി​ച്ച് ക​ട​യു​ടെ ഒ​രു ഭാ​ഗം ത​ക​ർ​ന്നി​രു​ന്നു.