ബ​സ് ക​ണ്ട​ക്ട​റെ യാത്രക്കാരൻ കു​ത്തിപ്പ​രി​ക്കേ​ല്പി​ച്ചു
Saturday, July 6, 2024 4:08 AM IST
ഉ​ദ​യം​പേ​രൂ​ർ: സ്വകാര്യ ബ​സിലെ ക​ണ്ട​ക്ട​റെ യാ​ത്ര​ക്കാ​ര​ൻ ബി​യ​ർ കു​പ്പികൊ​ണ്ട് കു​ത്തിപ്പരി​ക്കേ​ല്പി​ച്ചു. ഹൈ​ക്കോ​ർ​ട്ട്- പൂ​ത്തോ​ട്ട റൂ​ട്ടി​ലു​ള്ള വേ​ളാ​ങ്ക​ണ്ണി മാ​താ ബ​സി​ലെ ക​ണ്ട​ക്ട​റാ​യ ഇ​ല​ഞ്ഞി പാ​റേ​ക്ക​ണ്ട​ത്തി​ൽ ജെ​യി​ൻ ( 23) നെ​യാ​ണ് ഉ​ദ​യം​പേ​രൂ​ർ പികെഎംസി ക​ണ്ണേ​മ്പി​ള്ളി വീ​ട്ടി​ൽ വി​നൂ​ബ് (34) കു​ത്തി​യ​ത്.

ഇന്നലെ വൈ​കുന്നേരം 3.10 ഓ​ടെ ന​ട​ക്കാ​വി​ലാ​യിരു​ന്നു സം​ഭ​വം. ബ​സി​ൽ തി​ര​ക്ക് കൂ​ടി​യ​പ്പോ​ൾ മു​ന്നി​ലേ​ക്ക് ക​യ​റി നി​ൽ​ക്കാ​ൻ ജ​യി​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​ത്തി​ൽ ക​ണ്ട​ക്ട​റു​ടെ ഇ​ട​തു കൈ യി​ൽ ക​ടി​ച്ച പ്ര​തി ബ​സി​ൽ നി​ന്നി​റ​ങ്ങി​യ​ശേ​ഷം പു​റ​ത്തു കി​ട​ന്ന പൊ​ട്ടി​യ ബി​യ​ർ കു​പ്പി കൊ​ണ്ട് വീ​ശു​ക​യാ​യി​രു​ന്നു.


വ​യ​റി​ൽ മു​റി​വേ​റ്റ ക​ണ്ട​ക്ട​റെ ആദ്യം താ​ലൂ​ക്കാ​ശു​പ​ത്രി​യി​​ലും പി​ന്നീ​ട് ക​ള​മ​ശേരി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്രവേശി പ്പി ച്ചു. വി​നൂ​ബി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യിലെ​ടു​ത്തു. പ്ര​തി ഉ​ദ​യം​പേ​രൂ​ർ സ്റ്റേ​ഷ​നി​ലെ സ്ഥിരം ക്രി​മി​ന​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.