വൈപ്പിൻ: കടൽക്ഷോഭം മൂലം കടൽവെള്ളം കരയിലേക്ക് ഒഴുകുന്ന എടവനക്കാട് തീരത്ത് താത്കാലിക പരിഹാരമായ ജിയോ ബാഗ് നിരത്തൽ തുടങ്ങി. ജില്ലാ ദുരന്തനിവാരണ സമിതി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പഴങ്ങാട് പടിഞ്ഞാറു ഭാഗത്ത് ജിയോ ഭിത്തി ഇടിഞ്ഞ മേഖലയിലാണ് വീണ്ടും ജിയോ ബാഗുകൾ നിരത്തിത്തുടങ്ങിയിട്ടുള്ളത്. കടൽഭിത്തി തകർന്ന മേഖലയിൽ വെള്ളം ജനവാസ മേഖലയിലേക്ക് ഒഴുകാതിരിക്കാനാണ് നടപടി.