ചെ​ളി​യി​ൽ വീ​ണു സ്കൂ​ട്ട​ർ യാ​ത്രി​ക​യു​ടെ കാ​ൽ ഒ​ടി​ഞ്ഞു
Saturday, July 6, 2024 4:24 AM IST
വ​രാ​പ്പു​ഴ: ദേ​ശീ​യ​പാ​ത 66ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച സ​ർ​വീ​സ് റോ​ഡി​ൽ കൂ​ന​മ്മാ​വ് പ​ള്ളി​പ്പ​ടി - പ​ള്ളി​ക്ക​ട​വ് റോ​ഡി​ലെ ചെ​ളി​യി​ൽ തെ​ന്നി​വീ​ണു സ്കൂ​ട്ട​ർ യാ​ത്രി​ക​യു​ടെ കാ​ൽ ഒടിഞ്ഞു. ഈ ​ഭാ​ഗ​ത്ത് ചെ​ളി നി​റ​ഞ്ഞ് അ​പ​ക​ട​ക​ൾ വ​ർ​ധിക്കു​ന്ന​താ​യി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടിയു​ണ്ടാ​കു​ന്നി​ല്ല​ന്ന് നാട്ടുകാർ ആരോപിക്കുന്നു.


ചെ​റി​യ കു​ട്ടി​ക​ളു​മാ​യി അ​മ്മ​മാ​ർ സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്. ചീ​റി​പ്പാ​ഞ്ഞു​വ​രു​ന്ന ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​നങ്ങൾ റോ​ഡ് കൂ​ടു​ത​ൽ ചെ​ളി​ക്കു​ണ്ടാ​ക്കി മാ​റ്റു​ന്നു. നി​ര​വ​ധി പേ​ർ ഈ ​ഭാ​ഗ​ത്തെ ചെ​ളി​യി​ൽ തെ​ന്നി​വീ​ണിട്ടും നടപടിയെടുക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.